പ്ര​ഭാ​ത​ഭ​ക്ഷ​ണ പ​രി​പാ​ടി ആ​രം​ഭി​ച്ചു
Tuesday, June 25, 2019 12:35 AM IST
കാ​ളി​കാ​വ്: പു​ല്ല​ങ്കോ​ട് ജി​എം​എ​ൽ​പി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​ഭാ​ത ഭ​ക്ഷ​ണ പ​രി​പാ​ടി ആ​രം​ഭി​ച്ചു. സ​ഹൃ​ദ​യ​രാ​യ ആ​ളു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് സ്കൂ​ളി​ൽ പ്ര​ഭാ​ത ഭ​ക്ഷ​ണ പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്.
എ​ൽ​കെ​ജി മു​ത​ൽ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും രാ​വി​ലെ സു​ഭി​ക്ഷ​മാ​യ ഭ​ക്ഷ​ണ​മാ​ണ് ന​ൽ​കി​യ​ത്. മു​ട്ട, പാ​ൽ എ​ന്നീ വി​ഭ​വ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു പു​റ​മെ​യാ​ണ് നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പി​ടി​എ ക​മ്മി​റ്റി പ്ര​ഭാ​ത ഭ​ക്ഷ​ണ പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും കു​ട്ടി​ക​ൾ​ക്കു പ്ര​ഭാ​ത ഭ​ക്ഷ​ണം ന​ൽ​കാ​ൻ ത​യാ​റാ​യി രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ഒ.​കെ.​മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​സ​ഫ് മാ​ത്യു, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി.​സ​മീ​റ​ലി, പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ ബി.​കെ.​മു​ജീ​ബ്, ടി. ​ഷ​റ​ഫു​ദീ​ൻ, അ​ധ്യാ​പ​ക​രാ​യ ബി.​പി.​പ്ര​കാ​ശ​ൻ, കെ.​നി​മി​ഷ, എ.​സി.​ഷി​ജു, സു​നീ​ബ് റ​ഹ്മാ​നി, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.