മൂ​ർ​ക്ക​നാ​ട് കീ​ഴ്മു​റി​ക​ട​വ് ത​ട​യ​ണ: റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​താ​യി മ​ന്ത്രി
Tuesday, June 25, 2019 12:34 AM IST
മ​ങ്ക​ട: മൂ​ർ​ക്ക​നാ​ട് കീ​ഴ്മു​റി​ക​ട​വ് മോ​ദി​ക്ക​യം ത​ട​യ​ണ നി​ർ​മാ​ണം വൈ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ സ​ബ്മി​ഷ​ൻ ഉ​ന്ന​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ന​ൽ​കി​യ മ​റു​പ​ടി​യി​ൽ കി​ഫ്ബി മാ​ന​ദ​ണ്ഡ പ്ര​കാ​രം തൃ​പ്തി​ക​ര​മെ​ങ്കി​ൽ പ​ദ്ധ​തി കി​ഫ്ബി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റെ പ​രി​ഗ​ണ​ക്കാ​യി സ​മ​ർ​പ്പി​ക്കു​മെ​ന്നു മ​റു​പ​ടി ല​ഭി​ച്ചു.
റ​ഗു​ലേ​റ്റ​റു​ക​ളും ത​ട​യ​ണ​ക​ളും വ​ഴി ന​ദി​ക​ളെ ത​ന്നെ ജ​ല​സം​ഭ​ര​ണി​ക​ളാ​ക്കി മാ​റ്റു​ന്ന​തി​നും ഓ​രു​വെ​ള്ള​ക്ക​യ​റ്റ നി​യ​ന്ത്ര​ണ​ത്തി​നും വേ​ന​ൽ​കാ​ല​ത്ത് വ​ര​ൾ​ച്ച​യു​ടെ കാ​ഠി​ന്യം കു​റ​ക്കു​ന്ന​തി​നും ഉ​ത​കു​ന്ന ത​ര​ത്തി​ൽ മു​പ്പ​ത് സ്ഥ​ല​ങ്ങ​ളി​ൽ റെ​ഗു​ലേ​റ്റ​ർ നി​ർ​മി​ക്കാന്‌ 600 കോ​ടി​യോ​ളം രൂ​പ നി​ക്ഷേ​പി​ക്കു​ന്ന​താ​ണെ​ന്ന് 2017-18 ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച​താ​ണെ​ന്നു മ​ന്ത്രി അ​റി​യി​ച്ചു.
ഇ​തു പ്ര​കാ​രം മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ മൂ​ർ​ക്ക​നാ​ട് കീ​ഴ്മു​റി​ക​ട​വ് മോ​ദി​ക്ക​യം ക​ട​വി​ൽ തൂ​ത​പു​ഴ​യ്ക്ക് കു​റു​കെ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് സ്ഥാ​പി​ക്കാന്‌ 70 കോ​ടി രൂ​പ ത​ത്വ​ത്തി​ൽ അം​ഗീ​ക​രി​ച്ചും കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​നെ ഏ​ജ​ൻ​സി​യാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി ജ​ല​വി​ഭ​വ വ​കു​പ്പ് നേ​ര​ത്തെ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡ​വ​ല​പ്പ്മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി കി​ഫ്ബി​ക്ക് സ​മ​ർ​പ്പി​ച്ചു. ഇ​തി​ന്മേലു​ള്ള സാ​ങ്കേ​തി​ക റി​പ്പോ​ർ​ട്ട് ഇ​റി​ഗേ​ഷ​ൻ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡ​വ​ല​പ്പ്മെ​ന്‍റി​നു കൈ​മാ​റി​യി​ട്ടു​ണ്ട്. കൂ​ടാ​തെ കി​ഫ്ബി​യു​ടെ ഉ​ദ്യോ​ഗ​സ്ഥ സം​ഘം ന​ട​ത്തി​യ സ്ഥ​ല പ​രി​ശോ​ധ​ന​യു​ടെ റി​പ്പോ​ർ​ട്ട് ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് കൈ​മാ​റി​യ​ത്. ഇ​വ​ർ സ​മ​ർ​പ്പി​ച്ച മ​റു​പ​ടി കി​ഫ്ബി പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും കി​ഫ്ബി മാ​ന​ദ​ണ്ഡ പ്ര​കാ​രം തൃ​പ്തി​ക​ര​മെ​ങ്കി​ൽ പ​ദ്ധ​തി കി​ഫ്ബി എ​ക്സി​കു​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റെ പ​രി​ഗ​ണ​യ്ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്നു മ​ന്ത്രി സ​ബ്മി​ഷ​നു മ​റു​പ​ടി ന​ൽ​കി.