ബൈ​ക്കി​ൽ ലോ​റി​യി​ടി​ച്ചു യു​വാ​വി​ന് പ​രി​ക്ക്
Tuesday, June 25, 2019 12:34 AM IST
നി​ല​ന്പൂ​ർ: റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ ബൈ​ക്കി​ൽ ലോ​റി​യി​ടി​ച്ച് യു​വാ​വി​നു ഗു​രു​ത​ര പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി 8.45 ഓ​ടെ​യാ​ണ് അ​പ​ക​ടം. നി​ല​ന്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം കെ​എ​ൻ​ജി റോ​ഡി​ലെ കു​ഴി​യി​ലാ​ണ് ബൈ​ക്ക് വീ​ണ​ത്. എ​ട​ക്ക​ര​യി​ലെ സ്വ​ർ​ണ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​ഖി​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ഖി​ലി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ബൈ​ക്കി​ൽ നി​ന്നു ലോ​റി​ക്ക​ടി​യി​ലേ​ക്കാ​ണ് അ​ഖി​ൽ വീ​ണ​ത്. നി​ല​ന്പൂ​ർ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ജ​ല​അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി വെ​ള്ളം ഒ​ഴു​കി​യാ​ണ് ര​ണ്ടു ദി​വ​സം മു​ന്പ് കെ​എ​ൻ​ജി റോ​ഡി​ൽ കു​ഴി രൂ​പ​പ്പെ​ട്ട​ത്. കു​ടി​വെ​ള്ളം പാ​ഴാ​യി​ട്ടും ന​ന്നാ​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. അ​പ​ക​ട​ത്തി​നു ശേ​ഷം പോ​ലീ​സാ​ണ് ഇ​വി​ടെ രാ​ത്രി ജാ​ഗ്ര​ത ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്.

കേ​സെ​ടു​ത്തു

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ബ​സ‌്സ്റ്റാ​ൻ​ഡി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​നി​യോ​ടു അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​നു സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​രു​ളാ​യി​യി​ലെ സ​ജീ​റി (36) നെ​തി​രേ​യാ​ണ് നി​ല​ന്പൂ​ർ പോ​ലീ​സ് സ്വ​മേ​ധ​യ കേ​സെ​ടു​ത്ത​ത്.