പോ​ത്തു​ക​ല്ലി​ൽ ഇ​ന്നു മു​ത​ൽ ട്രാ​ഫി​ക് പ​രി​ഷ്കാ​രം
Tuesday, June 25, 2019 12:34 AM IST
എ​ട​ക്ക​ര: പോ​ത്തു​ക​ല്ലി​ൽ ഇ​ന്നു മു​ത​ൽ ട്രാ​ഫി​ക് പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​ന്ന​ലെ പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ചേ​ർ​ന്ന ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ സ​മി​തി​യു​ടേ​താ​ണ് തീ​രു​മാ​നം. ഇ​ത​നു​സ​രി​ച്ച് പോ​ത്തു​ക​ല്ല് ബ​‌സ‌്സ്റ്റാ​ൻ​ഡി​ൽ നി​ന്നു മാ​ത്രം ബ​സു​കള്‌ യാ​ത്ര​ക്കാ​രെ ഇ​റ​ക്കു​ക​യും ക​യ​റ്റു​ക​യും ചെ​യ്യ​ണം.
അ​തോ​ടൊ​പ്പം പോ​ത്തു​ക​ല്ല് അ​ങ്ങാ​ടി​യി​ലു​ള്ള സ്റ്റോ​പ്പ് ഒ​ഴി​വാ​ക്കും. പോ​ത്തു​ക​ല്ലു വ​രെ വ​രു​ന്ന ബ​സു​ക​ൾ ബ​സ്‌സ്റ്റാ​ൻ​ഡി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ക​യും തു​ട​ർ​ന്നു ബ​സ്‌സ്റ്റാ​ൻ​ഡി​ൽ നി​ന്നു ആ​രം​ഭി​ക്കു​ക​യും വേ​ണം. ടൗ​ണി​ലെ മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് നി​യ​ന്ത്രി​ക്കും. ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ പാ​ര​ല​ൽ സ​ർ​വീ​സ് ഒ​ഴി​വാ​ക്കാ​ൻ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കും.
ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ സ​മി​തി യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ക​രു​ണാ​ക​ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വഹിച്ചു.
മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​ഉ​മ്മ​ർ, പോ​ത്തു​ക​ല്ല് എ​സ്ഐ പി.​മാ​ത്യു, വി​ല്ലേ​ജ് ഓ​ഫി​സ​ർ റെ​നി വ​ർ​ഗീ​സ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ൻ​ജി​നിയ​ർ പി.​സി.​പ്രി​ൻ​സ് ബാ​ല​ൻ, താ​ലൂ​ക്ക് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല അ​ര​വി​ന്ദ​ൻ, പ​ഞ്ചാ​യ​ത്തം​ഗം സി.​സു​ഭാ​ഷ്, ബ​സ് ഉ​ട​മ​ക​ളാ​യ എ​ൻ.​കെ.​ശി​ശു​പാ​ല​ൻ, ചി​ത്രം​പ​ള്ളി അ​ഷ്റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
2014ലാ​ണ് പോ​ത്തു​ക​ല്ലി​ൽ ബ​സ‌്സ്റ്റാ​ൻ​ഡി​നു ത​റ​ക്ക​ല്ലി​ട്ട​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ എ​ട്ടി​ന് സ്റ്റാ​ൻ​ഡ് ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി​യി​രു​ന്നു.
എ​ന്നാ​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നു ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ ക​യ​റി​യി​രു​ന്നി​ല്ല.