ആ​ധാ​ർ എ​ടു​ക്കാന്‌ സ്ഥി​രം സം​വി​ധാ​നം വേ​ണമെന്ന്
Tuesday, June 25, 2019 12:34 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ കേ​ന്ദ്രീ​ക​രി​ച്ച് ആ​ധാ​ർ കാ​ർ​ഡു​ക​ൾ എ​ടു​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ന​ഗ​ര​സ​ഭാം​ഗം മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ ഐ.​ടി.​മി​ഷ​ൻ ഡ​യ​റ​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
കു​ട്ടി​ക​ളെ സ്കൂ​ളി​ൽ ചേ​ർ​ക്കാനും ബാ​ങ്ക് ആ​വ​ശ്യ​ത്തി​നും ആ​ശു​പ​ത്രി, ഇ​ൻ​ഷ്വ​റ​ൻ​സ് തു​ട​ങ്ങിയ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ആ​ധാ​ർ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ണെ​ന്നി​രി​ക്കെ പു​തി​യ ആ​ധാ​ർ എ​ടു​ക്കാനു​ള്ള സം​വി​ധാ​നം നി​ല​ന്പൂ​രി​ൽ ഇ​ല്ലാ​ത്ത​തു ദു​രി​ത​മാ​കു​ക​യാ​ണ്.