ചീ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ കേ​ര ഗ്രാ​മം പ​ദ്ധ​തി
Tuesday, June 25, 2019 12:34 AM IST
മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി മ​ണ്ഡ​ല​ത്തി​ലെ ചീ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ കേ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ടി.​വി.​ഇ​ബ്രാ​ഹിം എം​എ​ൽ​എ അ​റി​യി​ച്ചു. പ്ര​തി​സ​ന്ധി​യി​ലാ​യ നാ​ളി​കേ​ര ക​ർ​ഷ​ക​ർ​ക്കു ഇ​തു വ​ഴി ആ​ശ്വാ​സ​വും സ​ഹാ​യ​വുമെ​ത്തി​ക്കാ​ൻ സാ​ധി​ക്കും. തെ​ങ്ങ് ക​ർ​ഷ​ക​ർ ധാ​രാ​ള​മു​ള്ള ചീ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ ഈ ​പ​ദ്ധ​തി ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​കും. കൃ​ഷി​യു​ടെ അ​ഭി​വൃ​ദ്ധി​ക്കാ​യി സം​യോ​ജി​ത പ​രി​ച​ര​ണ​മു​റ​ക​ൾ, ജ​ല​സേ​ച​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്ത​ൽ, ജൈ​വ​വ​ള ഉ​ത്പാ​ദ​നം, തെ​ങ്ങു​ക​യ​റ്റ യ​ന്ത്ര​ങ്ങ​ളു​ടെ വി​ത​ര​ണം എ​ന്നീ സ​ഹാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. സം​യോ​ജി​ത പ​രി​ച​ര​ണ മു​റ​ക​ളു​ടെ ഭാ​ഗ​മാ​യി ത​ടം തു​റ​ക്ക​ൽ, ക​ള നി​യ​ന്ത്ര​ണം, പു​ത​യി​ട​ൽ, തൊ​ണ്ട് കു​ഴി​ച്ചി​ട​ൽ, മ​ണ്ണ് പ​രി​പോ​ഷ​ണം, പ്രാ​യാ​ധി​ക്യം വ​ന്ന തെ​ങ്ങു​ക​ൾ മു​റി​ച്ചു മാ​റ്റ​ൽ, തെ​ങ്ങി​ൻ തൈ​ക​ൾ വ​ച്ചു പി​ടി​പ്പി​ക്ക​ൽ, ഇ​ട​വി​ള കൃ​ഷി എ​ന്നി​വ ന​ട​പ്പാ​ക്കു​ന്നു.
സം​യോ​ജി​ത പ​രി​ച​ര​ണ മു​റ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു ഒ​രു ഹെ​ക്ട​റി​നു 25000 രൂ​പ പ്ര​കാ​രം 250 ഹെ​ക്ട​റി​നു 62.5 ല​ക്ഷം രൂ​പ ല​ഭി​ക്കും. സൂ​ക്ഷ്മ ജ​ല​സേ​ച​ന സൗ​ക​ര്യ​മു​ൾ​പ്പെ​ടെ ഹെ​ക്ട​റി​നു 25000 രൂ​പ ക്ര​മ​ത്തി​ൽ പ​ര​മാ​വ​ധി അ​ഞ്ചു ല​ക്ഷം രൂ​പ​യും ഈ ​പ​ദ്ധ​തി​യി​ൽ ല​ഭി​ക്കും.
കൂ​ടാ​തെ 61 തെ​ങ്ങ് ക​യ​റ്റ യ​ന്ത്ര​ങ്ങ​ൾ ഒ​രു യ​ന്ത്ര​ത്തി​നു 2000 രൂ​പ നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്യും. എ​ട്ടു ജൈ​വ വ​ള ഉ​ത്പ്പാ​ദ​ന യൂ​ണി​റ്റു​ക​ൾ ഒ​രു യൂ​ണി​റ്റി​നു 10000 രൂ​പ നി​ര​ക്കി​ൽ ആ​നു​കൂ​ല്യം ന​ൽ​കും.