ചെ​ങ്ക​ൽ ഉ​ത്പാ​ദ​ക ഉ​ട​മ​സ്ഥ ക്ഷേ​മ​സം​ഘം നി​ർ​മി​ച്ച വീ​ട് 28ന് കൈ​മാ​റും
Tuesday, June 25, 2019 12:31 AM IST
മ​ല​പ്പു​റം : ഓ​ൾ കേ​ര​ള ചെ​ങ്ക​ൽ ഉ​ത്പാ​ദ​ക ഉ​ട​മ​സ്ഥ ക്ഷേ​മ​സം​ഘം സൗ​ജ​ന്യ​മാ​യി നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം 28നു ​വൈ​കിട്ട് നാ​ലി​നു നി​ല​ന്പൂ​ർ ചെ​ന്പ​ൻ​കൊ​ല്ലി​യി​ൽ ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ്ര​ള​യ​ത്തെ തു​ട​ർ​ന്നു സ​ന്തം വീ​ട് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ൽ ചെ​ങ്ക​ൽ തൊ​ഴി​ലാ​ളി കാ​ടാ​ന്പു​ഴ മ​ട​ന്പ​ത് ഇ​ബ്രാ​ഹിം ആ​ഗ​സ്റ്റ് 16നു ​മ​രി​ച്ചി​രു​ന്നു.
ഇ​ബ്രാ​ഹി​മി​ന്‍റെ വീ​ടെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രിക്കാനാണ് ഓ​ൾ കേ​ര​ള ചെ​ങ്ക​ൽ ഉ​ത്പാ​ദ​ക ഉ​ട​മ​സ്ഥ ക്ഷേ​മ സം​ഘം എ​ട്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വീ​ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ചെ​ങ്ക​ൽ ക്വാ​റി ഉ​ട​മ​ക​ളി​ൽ നി​ന്നും ചെ​ങ്ക​ൽ ക്വാ​റി തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്നു​മെ​ല്ലാം ഇ​തി​നാ​യി തു​ക സ​മാ​ഹ​രി​ച്ചു. വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക്, പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ചെ​ങ്ക​ൽ ഉ​ത്പാ​ദ​ക ഉ​ട​മ​സ്ഥ ക്ഷേ​മ​സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ, രാ​ഷ്്ട്രീ​യ, സാ​മൂ​ഹ്യ രം​ഗ​ത്തെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​കെ അ​ബ്ദു, പ്ര​സി​ഡ​ന്‍റ് പി.​കെ. അ​ബു​താ​ഹി​ർ, ജി​ല്ലാ ട്ര​ഷ​റ​ർ പി.​ടി. അ​യൂ​ബ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. സു​ബൈ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജ​യേ​ഷ് മ​ഞ്ചേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.