കാ​രു​ണ്യ ഫാ​ർ​മ​സി ജീ​വ​ന​ക്കാ​രോ​ടു ക​രു​ണ​യി​ല്ലാ​തെ അ​ധി​കൃ​ത​ർ
Tuesday, June 25, 2019 12:31 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യോ​ടു ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​രു​ണ്യ ഫാ​ർ​മ​സി​യോ​ടു ആ​ശു​പ​ത്രി മാ​നേജ്മെ​ന്‍റ് ക​മ്മി​റ്റി (എ​ച്ച്എം​സി) കാ​രു​ണ്യ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. ഏ​ഴു പേ​ർ വ​രെ ജോ​ലി ചെ​യ്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ല​വി​ൽ മൂ​ന്നു ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണു​ള്ള​ത്.
സ്ഥാ​പ​നം 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് എ​ച്ച്എം​സി ന​ൽ​കു​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം.
ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലെ ഉ​ള്ള ജീ​വ​ന​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. രാ​ത്രി ജോ​ലി​യെ​ടു​ക്കു​ന്ന​യാ​ൾ ത​ന്നെ അ​ടു​ത്ത ദി​വ​സ​വും ജോ​ലി​ക്കെ​ത്ത​ണം. ഇ​തു പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. അ​ടി​യ​ന്തര ആ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​ലും അ​വ​ധി​യെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്.
ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ പ​ക​രം നി​ൽ​ക്കു​ന്ന​വ​ർ അ​ധി​ക​ ജോ​ലി ചെ​യ്യേ​ണ്ടി​വ​രും. കാ​ൻ​സ​ർ, കി​ഡ്നി രോ​ഗി​ക​ൾ​ക്ക് പ്ര​ത്യേ​കി​ച്ചും ചി​ല മ​രു​ന്നു​ക​ൾ​ക്കു പു​റ​ത്തു വ​ലി​യ വി​ല ന​ൽ​കേ​ണ്ടി​വ​രു​ന്പോ​ൾ കാ​രു​ണ്യ ഫാ​ർ​മ​സി​യി​ൽ പ​ത്തു മു​ത​ൽ 90 ശ​ത​മാ​നം വ​രെ വി​ല​യി​ൽ കു​റ​വു​ണ്ടാ​കും. ഇ​തു സാ​ധാ​ര​ണ​ക്കാ​രണക്കാര്‌ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. എ​ന്നാ​ൽ സ്ഥി​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തു മൂ​ലം ജീ​വ​ന​ക്കാ​രു​ടെ സ്ഥി​തി​യാ​ണ് ഏ​റെ ക​ഷ്ട​ത്തി​ലാ​കു​ന്ന​ത്.
ലാ​ഭ​ക​ര​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ത്ത​തെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ നി​ല​പാ​ട്.
അ​തേ​സ​മ​യം കാ​രു​ണ്യ ഫാ​ർ​മ​സി ഇ​തു​വ​രെ ന​ഷ്ട​ത്തി​ൽ പോ​യി​ട്ടി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന.