അ​ഷ്ക്ക​ർ അ​ലി​യെ അ​ഭി​ന​ന്ദി​ച്ചു
Tuesday, June 25, 2019 12:31 AM IST
എ​ട​പ്പാ​ൾ : ഛത്തീ​സ്ഗ​ഢി​ൽ ന​ട​ന്ന മി​സ്റ്റ​ർ ഇ​ന്ത്യ പഞ്ചഗുസ്തി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 80 കി​ലോ സീ​നി​യ​ർ മെ​ൻ റൈ​റ്റ് ആ​ന്‍റ് ലെ​ഫ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​ര​ട്ട സ്വ​ർ​ണം നേ​ടി​യ അ​ഷ്ക​ർ അ​ലി മാ​ങ്ങാ​ട്ടൂ​രി​നെ കാ​ല​ടി പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് ക​മ്മി​റ്റി യോ​ഗം അ​ഭി​ന​ന്ദി​ച്ചു.
ഈ ​വി​ജ​യ​ത്തോ​ടെ റു​മേ​നി​യ​യി​ൽ ന​ട​ക്കു​ന്ന വേ​ൾ​ഡ് ചാ​ന്പ്യ​ൻ​ഷി​പ്പി​ല്‌ പങ്കെടുക്കാന്‌ അ​ഷ്ക്ക​ർ അ​ലി യോ​ഗ്യ​ത നേ​ടി.
മു​സ്ലിം​ലീ​ഗ് നേ​താ​വും കാ​ല​ടി പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ മു​ഹ​മ്മ​ദ​ലി മാ​ങ്ങാ​ട്ടൂ​രി​ന്‍റെ മ​ക​നാ​ണ്. കെ.​പി അ​ബൂ​ബ​ക്ക​ർ​ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൗ​ഫ​ൽ സി. ​ത​ണ്ടി​ലം, മ​ജീ​ദ് ക​ണ്ട​ന​കം, എം.​വി കു​ഞ്ഞാ​പ്പ​നു, സ​ലീം​ന​രി​പ്പ​റ​ന്പ്, മ​യ​മു​ണ്ണി​ഹാ​ജി, അ​സ്ലം തി​രു​ത്തി, മൊ​യ്തു​ണ്ണി പ​ള്ളി​യാ​ലി​ൽ, മു​സ്ത​ഫ കാ​ല​ടി, ഷാ​ഫി, യൂ​ന​സ് പാ​റ​പ്പു​റം, പി. ​കു​ഞ്ഞി​പ്പ ഹാ​ജി, റ​ഷീ​ദ് കാ​ട​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.