സ്കൂ​ളു​ക​ളു​ടെ നി​ർ​മാ​ണം ഈ ​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കും
Tuesday, June 25, 2019 12:31 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​ക്കു​ന്ന സ്കൂ​ളു​ക​ളു​ടെ നി​ർ​മാ​ണത്തിന്‌റെ അ​വ​ലോ​ക​ന യോ​ഗം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്നു. കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​ന്‍റെ (കൈ​റ്റ്) മേ​ൽ​നോ​ട്ട​ത്തി​ൽ അ​ഞ്ചു കോ​ടി രൂ​പ​യു​ടെ പ​തി​നാ​റ് സ്കൂ​ളു​ക​ളും മൂ​ന്നു കോ​ടി രൂ​പ​യു​ടെ 39 സ്കൂ​ളു​ക​ളു​മാ​ണ് ആ​ദ്യ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.
ഇ​തി​ൽ അ​ഞ്ചു കോ​ടി വി​ഭാ​ഗ​ത്തി​ൽ പു​റ​ത്തൂ​ർ, ന​ന്ന​മു​ക്ക്, താ​നൂ​ർ ദേ​വ​ദാ​ർ, മ​ക്ക​ര​പ്പ​റ​ന്പ് എ​ന്നീ സ്കൂ​ളു​ക​ള്‌ ജൂ​ണില്‌ ത​ന്നെ പൂ​ർ​ത്തി​യാ​കും. വേ​ങ്ങ​ര, ക​ൽ​പ​ക​ഞ്ചേ​രി, കു​ഴി​മ​ണ്ണ, പാ​ണ്ടി​ക്കാ​ട് സ്കൂ​ളു​ക​ളു​ടെ 50 ശ​ത​മാ​ന​ത്തി​ല​ധി​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ഇ​വ സെ​പ്റ്റം​ബ​റോ​ടെ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
തു​വൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി, പെ​രി​ന്ത​ൽ​മ​ണ്ണ, പേ​ര​ശ​ന്നൂ​ർ, പെ​രു​വ​ള്ളൂ​ർ, നി​ല​ന്പൂ​ർ, കൊ​ണ്ടോ​ട്ടി, മ​ല​പ്പു​റം സ്കൂ​ളു​ക​ളി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ഗ​ത​യി​ല്ലാ​ത്ത​തി​നാ​ൽ ക​രാ​റു​കാ​ർ​ക്കു നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.
മൂ​ന്നു കോ​ടി രൂ​പ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന സ്കൂ​ളു​ക​ളി​ൽ മാ​റ​ഞ്ചേ​രി, വ​ണ്ടൂ​ർ സ്കൂ​ൾ സെ​പ്റ്റം​ബ​റി​ലും എ​ട​പ്പാ​ൾ, മ​ഞ്ചേ​രി, പു​തു​പ്പ​റ​ന്പ്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സ്കൂ​ളു​ക​ൾ ഡി​സം​ബ​റി​ലും പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
ക​രു​വാ​ര​കു​ണ്ട്, വാ​ണി​യ​ന്പ​ലം, തി​രു​വാ​ലി, അ​ഞ്ച​ച്ച​വി​ടി, പു​ലാ​മ​ന്തോ​ൾ, കു​ന്ന​ക്കാ​വ് എ​ന്നീ സ്കൂ​ളു​ക​ളി​ൽ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി ക​രാ​റു​കാ​രെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. വാ​ഴ​ക്കാ​ട്, ചാ​ലി​യ​പ്പു​റം, കൊ​ട്ട​പ്പു​റം, കാ​ര​ക്കു​ന്ന്, നെ​ല്ലി​ക്കു​ത്ത്, എ​ട​ക്ക​ര, മൂ​ത്തേ​ട​ത്ത്, പൂ​ക്കോ​ട്ടും​പാ​ടം, പു​ല്ല​ങ്കോ​ട് സ്കൂ​ളു​ക​ൾ റീ ​ടെ​ൻ​ഡ​ർ ചെ​യ്തി​ട്ടു​ണ്ട്. ഈ​മാ​സം 25നാ​ണ് അ​വ​സാ​ന തി​യ​തി. പൊ​ൻ​മു​ണ്ടം സ്കൂ​ളു​ക​ളു​ടെ ഡി​പി​ആ​ർ പു​തു​ക്കേ​ണ്ട​തു​ണ്ട്. ക​ടു​ങ്ങ​പു​രം, നി​റ​മ​രൂ​തൂ​ർ, തി​രൂ​ർ സ്കൂ​ളു​ക​ൾ ധ​ന​കാ​ര്യ അ​നു​മ​തി​യ്ക്കാ​യി കി​ഫ്ബി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.
മു​ഴു​വ​ൻ സ്കൂ​ളു​ക​ളു​ടെ​യും നി​ർ​മാ​ണം കൃ​ത്യ​മാ​യി മോ​ണി​റ്റ​ർ ചെ​യ്യാ​നും ഈ ​അ​ധ്യ​യ​ന വ​ർ​ഷം ത​ന്നെ പൂ​ർ​ത്തി​യാ​ക്കാ​നും ന​ട​പ​ടി​ സ്വീ​ക​രി​ച്ച​താ​യി കൈ​റ്റ് വൈ​സ് ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കെ.​അ​ൻ​വ​ർ സാ​ദ​ത്ത് അ​റി​യി​ച്ചു. സ്കൂ​ളു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ത​ൽ​സ്ഥി​തി www.kite.kerala.gov.in ൽ ​ല​ഭ്യ​മാ​ണ്.