നാ​ടു​കാ​ണി​ ചു​ര​ം: വ്യൂ ​പോ​യി​ന്‍റു​ക​ളി​ൽ തി​ര​ക്കേ​റു​ന്നു
Tuesday, June 25, 2019 12:31 AM IST
എ​ട​ക്ക​ര: അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ നാ​ടു​കാ​ണി​ച്ചു​ര​ത്തി​ലെ വ്യൂ ​പോ​യി​ന്‍റു​ക​ൾ യാ​ത്ര​ക്കാ​രു​ടെ ഇ​ട​ത്താ​വ​ള​മാ​കു​ന്നു. മു​ന്പ് ആ​ന​മ​റി ഒ​ന്നാം വ​ളി​വി​നു മു​ക​ളി​ല്‌ ഒ​രു വ്യൂ ​പോ​യി​ന്‍റു മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി പാ​ത​യു​ടെ ന​വീ​ക​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ഞ്ച് വ്യൂ ​പോ​യി​ന്‍റു​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഉൗ​ട്ടി, മൈ​സൂ​രു, ഗു​ണ്ട​ൽ​പേ​ട്ട്, ബം​ഗ​ളു​രൂ, വ​യ​നാ​ട്, ഗൂ​ഡ​ല്ലൂ​ർ തു​ട​ങ്ങിയ സ്ഥ​ല​ങ്ങ​ളി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള ടൂ​റി​സ്റ്റു​ക​ളാ​ണ് വ്യൂ ​പോ​യി​ന്‍റു​ക​ളി​ലെ കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കു​ന്ന​ത്.

വി​ശ്ര​മി​ക്കാനും ഭ​ക്ഷ​ണം ക​ഴി​ക്കാനു​മു​ള്ള ഇ​ട​ത്താ​വ​ളം കൂ​ടി​യാ​യി വ്യൂ ​പോ​യി​ന്‍റു​ക​ൾ മാ​റി​യി​ട്ടു​ണ്ട്.െ ത​ദ്ദേ​ശീ​യ​രാ​യ ആ​ളു​ക​ൾ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ പ്ര​കൃ​ത ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ ഇ​വി​ടെ എ​ത്താ​റു​ണ്ട്.

നീ​ല​ഗി​രി താ​ഴ്്‌വര​യു​ടെ സൗ​ന്ദ​ര്യ​വും ഭൂ​മി​യെ തൊ​ട്ടു​രു​മ്മി നി​ൽ​ക്കു​ന്ന നീ​ലാ​കാ​ശ​വും വ​ഴി​ക്ക​ട​വ്, എ​ട​ക്ക​ര, പോ​ത്തു​ക​ൽ തു​ട​ങ്ങി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഹ​രി​താ​ഭ​മാ​യ കാ​ഴ്ച​ക​ളും ഇ​ളം​കാ​റ്റു​മാ​ണ് വ്യൂ ​പേ​യി​ന്‍റു​ക​ളി​ലെ പ്ര​ത്യേ​ക​ത​ക​ൾ.

പ​ടി​ഞ്ഞാ​റ​ൻ ച​ക്ര​വാ​ള​ത്തി​ലെ സൂ​ര്യാ​സ്ത​മ​ന​വും ഇ​വി​ടെ വേ​റി​ട്ട കാ​ഴ്ച​യാ​ണ്.
ചു​രം പാ​ത​യ്ക്ക് വീ​തി കൂ​ട്ടിയ​തോ​ടെ​യാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് കൂടിയത്.