ബ​സ് ബൈ​ക്കി​ലി​ടി​ച്ചു വി​ദ്യാ​ർ​ഥി മ​രി​ച്ചു
Monday, June 24, 2019 10:44 PM IST
കൊ​ണ്ടോ​ട്ടി: സ്വ​കാ​ര്യ ബ​സി​ടി​ച്ചു ബൈ​ക്ക് യാ​ത്രി​ക​നാ​യി വി​ദ്യാ​ർ​ഥി മ​രി​ച്ചു. നെ​ടി​യി​രു​പ്പ് കൊ​ട്ടു​ക്ക​ര ചെ​റാ​ട് അ​ലി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ആ​ഷി​ഖ് (17) ആ​ണ് മ​രി​ച്ച​ത്. പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ മോ​ങ്ങം ഹി​ൽ​ടോ​പ്പി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 2.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ബൈ​ക്കി​ൽ സു​ഹൃ​ത്തി​നൊ​പ്പം മോ​ങ്ങം ഒ​ള​മ​തി​ലി​ലേ​ക്കു പോ​ക​വേ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ഞ്ചേ​രി​യി​ൽ നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്കു പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​നു പി​റ​കി​ലി​രു​ന്ന ആ​ഷി​ഖ് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. മ​ഞ്ചേ​രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ചു. ബൈ​ക്കോ​ടി​ച്ച യു​വാ​വ് നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. കൊ​ട്ടു​ക്ക​ര പി​പി​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​ണ് ആ​ഷി​ഖ്. മാ​താ​വ്: സ​ലീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ഹ്‌​ല, നി​ഹ്‌​ല.