ജാ​മ്യത്തിന് വ്യാ​ജ നി​കു​തി ചീ​ട്ട്; പ്ര​തി അ​റ​സ്റ്റി​ൽ
Monday, June 24, 2019 12:18 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 2011ൽ ​ക​ള​വു കേ​സി​ലു​ൾ​പ്പെ​ട്ട അ​റ​സ്റ്റു​ചെ​യ്ത ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ക​ൾ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ ര​ണ്ടാം കോ​ട​തി​യി​ൽ നി​ന്ന് ജാ​മ്യം കി​ട്ടു​ന്ന​തി​നു വേ​ണ്ടി വ്യാ​ജ നി​കു​തി ചീ​ട്ട് സ​മ​ർ​പ്പി​ച്ച പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.
വ​ലി​യ​ന്നൂ​ർ വാ​രം താ​നം പ​റ​ന്പ​ത്ത് ഹൗ​സ് മു​ഹ​മ്മ​ദ് കു​ട്ടി (54) യെ​യാ​ണ് മ​ങ്ക​ട എ​സ്ഐ സ​തീ​ഷ്, വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ബി​ന്ദു, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ബൈ​ജു, ഹോം ​ഗാ​ർ​ഡ് ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്. വി​ചാ​ര​ണ സ​മ​യ​ത്ത് പ്ര​തി​ക​ൾ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജാ​മ്യ​മെ​ടു​ത്ത​വ​ർ​ക്ക് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ സ​മ​ൻ​സ് വ​ന്ന​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. കൂ​ട്ടു​പ്ര​തി​ക​ളെ പോ​ലീ​സ് തി​ര​യു​ന്നു​ണ്ട്.
2011ൽ ​വ​ല​ന്പൂ​രി​ൽ ഒ​രു വീ​ട്ടി​ലേ​ക്ക് രാ​ത്രി അ​തി​ക്ര​മി​ച്ച് ക​യ​റി ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച മോ​ഷ​ണം ന​ട​ത്തി​യ കേ​സും മ​റ്റൊ​രു വീ​ട്ടി​ൽ രാ​ത്രി വീ​ടി​ന്‍റെ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി സ്ത്രീ​യു​ടെ മാ​ല​പൊ​ട്ടി​ച്ചു കൊ​ണ്ടു​പോ​യ കേ​സി​ലും ഉ​ൾ​പ്പെ​ട്ട പ്ര​തി​ക​ൾ​ക്കാ​ണ് ഇ​യാ​ൾ ജാ​മ്യം നി​ന്ന​ത്.