വി​ശു​ദ്ധ തോ​മ​സ് മൂ​ര്‍ ദി​നാ​ച​ര​ണ​വും കെസിവൈഎം അ​ംഗ​ത്വ സ്വീ​ക​ര​ണ​വും
Monday, June 24, 2019 12:18 AM IST
വാ​ലി​ല്ലാ​പ്പു​ഴ: സെ​ന്‌റ് മേ​രീ​സ് ഇ​ട​വ​ക​യി​ല്‍ കെ​സി​വൈഎം സം​ഘ​ട​നാ​മ​ദ്ധ്യ​സ്ഥ​നാ​യ വിശുദ്ധ ​തോ​മ​സ് മൂ​റി​ന്‌റെ തി​രു​നാ​ള്‍ ന​ട​ത്തി.
രൂ​പ​താ ഡ​യ​റ​ക്ട​ര്‍ റ​വ. ഫാ. ​ജോ​ര്‍​ജ്ജ് വെ​ള്ള​യാ​കു​ടി പ​താ​ക ഉ​യ​ര്‍​ത്തി. തു​ട​ര്‍​ന്ന് വിശുദ്ധ ​കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു സ​ന്ദേ​ശം ന​ല്‍​കി.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്് സാ​വി​യോ അം​ഗ​ങ്ങ​ള്‍​ക്ക് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. വി​കാ​രി ഫാ. ​മാ​ത്യൂ പു​ള്ളോ​ലി​യ്ക്ക​ല്‍ സ്വാ​ഗ​ത​വും സ്‌​നേ​ഹ ക​ണ്ട​ത്തി​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.
ആ​നി​മേ​റ്റ​ര്‍ സി. ​ശോ​ശാ​മ്മ​യും കൈ​ക്കാ​ര​ന്മാ​രും ഹെ​ഡ്മാ​സ്റ്റ​ര്‍ ഷാ​ജി ക​ണ്ട​ത്തി​ലും നേ​തൃ​ത്വം ന​ല്‍​കി .