ഫ​ല​വൃ​ക്ഷ​തൈ​ക​ൾ വി​ത​ര​ണം ചെയ്തു
Monday, June 24, 2019 12:18 AM IST
നി​ല​ന്പൂ​ർ: ജൈ​വ​വൈ​വി​ധ്യ​ബോ​ർ​ഡ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ഫ​ല​വൃ​ക്ഷ​ത്തൈ​വി​ത​ര​ണം എ​ര​ഞ്ഞി​മ​ങ്ങാ​ട് എ​ച്ച്എ​സ്എ​സ് സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​പ്പാ​ക്കി. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൈ​വൈ​വി​ധ്യ​ബോ​ർ​ഡ് പ്ര​തി​നി​ധി വി​ശ്വ​നാ​ഥ​ൻ, പ്രി​ൻ​സി​പ്പ​ൽ റോ​സ​മ്മ ജോ​ണ്‍, എ​ൻ​എ​സ്എ​സ്.​കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ.​രാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പേ​ര, നെ​ല്ലി, സീ​ത​പ്പ​ഴം, ഉ​റു​മാ​ന്പ​ഴം തു​ട​ങ്ങി​യ​വ​യു​ടെ തൈ​ക​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നല്‌കിയത്.