ചു​ര​ത്തി​ൽ പ​ച്ച​ക്ക​റി​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ
Monday, June 24, 2019 12:15 AM IST
എ​ട​ക്ക​ര: നാ​ടു​കാ​ണി ചു​ര​ത്തി​ൽ പ​ച്ച​ക്ക​റി​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ​ ക​ണ്ടെ​ത്തി. ചു​ര​ത്തി​ലെ കാ​ഞ്ഞി​രാ​ല കൂ​പ്പ് റോ​ഡി​ന് സ​മീ​പ​മാ​ണ് ഞാ​യ​റാ​ഴ്ച വ്യാ​പ​ക​മാ​യി കേ​ടി​ല്ലാ​ത്ത പ​ച്ച​ക്ക​റി​ക​ൾ ത​ള്ളി​യ​താ​യി ക​ണ്ട​ത്.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് കൊ​ണ്ടു​വ​രു​ന്ന ക​ള്ള​ക്ക​ട​ത്ത് സാ​ധ​ന​ങ്ങ​ൾ​ക്ക് മ​റ​യാ​യി ഉ​പ​യോ​ഗി​ച്ച​താ​ണോ ഇ​വ​യെ​ന്ന് സം​ശ​യ​മു​ണ്ട്. ഈ​യ​ടു​ത്ത് ചു​ര​ത്തി​ലും മു​ണ്ട അ​ങ്ങാ​ടി​ക്ക് സ​മീ​പ​വും ഇ​ത്ത​ര​ത്തി​ൽ പ​ച്ച​ക്ക​റി​ക​ൾ ത​ള്ളി​യി​രു​ന്നു.

പ​ച്ച​ക്ക​റി ലോ​റി​ക​ൾ​ക്ക് ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ പ​രി​ശോ​ധ​നയ്​ക്ക് ഇ​ള​വു​ണ്ടാ​കാ​റു​ണ്ട്. അ​തി​ന്‍റെ മ​റ​വി​ൽ വ്യാ​പ​ക​മാ​യി ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് വി​വി​ധ ല​ഹ​രി വ​സ്തു​ക്ക​ള​ട​ക്ക​മു​ള്ള ക​ള്ള​ക്ക​ട​ത്ത് കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​താ​യി നേ​ര​ത്തെ ആ​ക്ഷേ​പ​മു​ണ്ട്.

കൃ​ത്യ​മാ​യ പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​തും കേ​ര​ള അ​തി​ർ​ത്തി​യി​ലെ വി​വി​ധ വി​ഭാ​ഗ​ത്തി​ന്‍റെ ചെ​ക്ക് പോ​സ്റ്റു​ക​ളി​ലെ പ​രി​മി​തി​ക​ളാ​ണ്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വി​ന് പു​റ​മെ ആ​ധു​നി​ക സം​വാ​ധാ​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്താ​റ്.

അ​തി​നാ​ൽ ത​ന്നെ പ​രി​ശോ​ധ​ന​ക​ൾ പ​ല​പ്പോ​ഴും പ്ര​ഹ​സ​ന​ങ്ങ​ളാ​കാ​റാ​ണ് പ​തി​വ്. ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്താ​ണ് ക​ള്ള​ക്ക​ട​ത്ത് ലോ​ബി നാ​ടു​കാ​ണി ചു​രം വ​ഴി യ​ഥേ​ഷ്ടം ച​ര​ക്കു​ക​ൾ ക​ട​ത്തു​ന്ന​ത്.