പൂ​ള​മ​ണ്ണ​യി​ലെ പൊ​തു​കു​ളം ശു​ചീ​ക​രി​ച്ചു
Monday, June 24, 2019 12:15 AM IST
ക​രു​വാ​ര​കു​ണ്ട്:​പാ​ണ്ടി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ർ​ഡ് പൂ​ള​മ​ണ്ണ​യി​ലെ പൊ​തു​കു​ളം പാ​സ്ക് ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ ശു​ചീ​ക​രി​ച്ചു.​ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി വാ​ർ​ഡ് അം​ഗം കൊ​ര​ന്പ​യി​ൽ ശ​ങ്ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​ദേ​ശ​ത്തെ നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ കു​ളി​ക്കാ​നും അ​ല​ക്കാ​നു​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന പൂ​ള​മ​ണ്ണ​യി​ലെ പൊ​തു​കു​ളം മാ​ലി​ന്യം നി​റ​ഞ്ഞ് ഉ​പ​യോ​ഗ​യോഗ്യമല്ലായി​രു​ന്നു.​ പ​ല ത​വ​ണ കു​ളം സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. ഇതേ തു​ട​ർ​ന്നാ​ണ് പാ​സ്ക് ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ ശു​ചീ​ക​ര​ണ ദൗ​ത്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.​

ശ​നി​യാ​ഴ്ച്ച വൈ​കി​ട്ട് തു​ട​ങ്ങി​യ ശു​ചീ​ക​ര​ണം ഞാ​യ​റാ​ഴ്ച്ച​യും തു​ട​ർ​ന്നു. പാ​സ്ക് ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ടി.​വി​നു, കെ.​ഷ​മീ​ർ, ടി.​എ​ച്ച്.​ മ​ണി, നി​ധീ​ഷ് തോ​ട്ട​ശ്ശേ​രി, പി.​ഷാ​ഹി​ദ്, കെ.​ജി​യാ​ദ്, പി.​മു​സ്ത​ഫ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​യ പി.​വി.​സി​ന്ധു, പി.​ദി​വ്യ, എ​ൻ.​കെ. ജാ​നു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.