ഹോ​മി​യോ​പ്പ​തി ഡോ​ക്ട​ർ​മാ​രു​ടെ സം​സ്ഥാ​ന നേ​തൃ​ത്വ ക്യാ​ന്പ് ന​ട​ത്തി
Monday, June 24, 2019 12:15 AM IST
ക​രു​വാ​ര​കു​ണ്ട്: ഹോ​മി​യോ​പ്പ​തി ഡോ​ക്ട​ർ​മാ​രു​ടെ സം​സ്ഥാ​ന നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് പാ​ണ്ടി​ക്കാ​ട് ന​ട​ന്നു. ലീ​ഡ് എ​ന്ന പേ​രി​ൽ ത​ന്പാ​ന​ങ്ങാ​ടി ശി​ഫ ഗാ​ത​റിം​ഗ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഐ​എ​ച്ച്കെ.​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ​ക്ട​ർ കെ.​എ​ൻ.​സ​ന്തോ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദി ​ഇ​ൻ​സ്റ്റി​ട്യു​ഷ​ൻ ഓ​ഫ് ഹോ​മി​യോ​പ​തി​ക് കേ​ര​ളാ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ലീ​ഡ് എ​ന്ന പേ​രി​ൽ ഹോ​മി​യോ പ​തി ഡോ​ക്ട​ർ​മാ​ർ​ക്കാ​യി സം​സ്ഥാ​ന ത​ല നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് ന​ട​ന്ന​ത്.​വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ ആ​റു ജി​ല്ല​ക​ളി​ൽ നി​ന്നാ​യി നൂ​റി​ല​ധി​കം ഡോ​ക്ട​ർ​മാ​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു.
ഐഎ​ച്ച്കെ​നോ​ർ​ത്ത് സോ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ക്ട​ർ ജാ​ഫ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.ഡോ.​അ​ല​ക്സ് കു​ര്യ​ൻ, ഡോ.​കെ.​സി.​പ്ര​ശോ​ഭ് കു​മാ​ർ, ഡോ.​റെ​ജു​കീം എ​ന്നി​വ​ർ ക്യാ​ന്പ് ന​യി​ച്ചു. ഡോ.​പി.​എ.​നൗ​ഷാ​ദ്, ഡോ.​മു​ഹ​മ്മ​ദ് അ​സ്്ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.