ആ​സ്തി കൈ​മാ​റി
Monday, June 24, 2019 12:15 AM IST
ക​രു​വാ​ര​കു​ണ്ട്: സോ​യി​ൽ ക​ണ്‍​സ​ർ​വേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ച്ച ക​ൽ​ക്കു​ണ്ട് ക​പ്പി​ലാം​തോ​ട്ടം നീ​ർ​ത്ത​ട പ​ദ്ധ​തി​യു​ടെ ആ​സ്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി. ജി​ല്ലാ സോ​യി​ൽ ക​ണ്‍​സ​ർ​വേ​ഷ​ൻ ഓ​ഫീ​സ​ർ മ​റി​യാ​മ്മ കെ.​ജോ​ർ​ജി​ൽ നി​ന്നും പ​ദ്ധ​തി രേ​ഖ​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ബി​ദ​ലി ഏ​റ്റു​വാ​ങ്ങി.
2012 ലാ​ണ് ജി​ല്ലാ സോ​യി​ൽ ക​ണ്‍​സ​ർ​വേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ൽ​ക്കു​ണ്ട് ക​പ്പി​ലാം​തോ​ട്ടം നീ​ർ​ത്ത​ട പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്തി ആ​രം​ഭി​ച്ച​ത്. പ്ര​ദേ​ശ​ത്തെ ജ​ല​സ്രോ​ത​സു​ക​ളെ സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തി​യ പ​ദ്ധ​തിയാണ് പൂര്‌ത്തിയായത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഠ​ന ക്ലാ​സ്, വി​വി​ധ മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി അ​വ​ലം​ഭി​ക്ക​ൽ എ​ന്നി​വ ന​ട​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, ഷീ​നാ ജി​ൽ​സ്, കെ.​കെ.​ദി​നേ​ഷ്, മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, എ​ൻ.​കെ.​ഹ​മീ​ദ് ഹാ​ജി, ഒ.​പി.​അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.