ത​ട​യ​ണ പൊ​ളി​ക്ക​ൽ തു​ട​രുന്നു; പ്ര​വൃ​ത്തി​ക്ക് ഇ​ന്ന് സ​ബ് ക​ള​ക്ട​ർ നേ​തൃ​ത്വം ന​ൽ​കും
Monday, June 24, 2019 12:15 AM IST
നി​ല​ന്പൂ​ർ: ഞാ​യ​റാ​ഴ്ച​യും ചീ​ങ്ക​ണ്ണി​പ്പാ​ലി​യി​ലെ അ​ന​ധി​കൃ​ത ത​ട​യ​ണ പൊ​ളി​ക്ക​ൽ തു​ട​ർ​ന്നു. ഏ​റ​നാ​ട് ത​ഹ​സി​ൽ​ദാ​ർ പി.​ശു​ഭ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള താ​ലൂ​ക്ക് ഓഫീസിലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഹൈ​ക്കേ​ട​തി വി​ധി​യ​നു​സ​രി​ച്ച് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ഭാ​ര്യാ​പി​താ​വി​ന്‍റെ പേ​രി​ലു​ള്ള ത​ട​യ​ണ പൊ​ളി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ത​ട​യ​ണ പൊ​ളി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഞാ​യ​റാ​ഴ്ച​യോ​ടെ 25 ശ​ത​മാ​നം​ പൊ​ളി​ച്ചു. മേ​ഖ​ല​യി​ൽ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ പ്ര​വൃ​ത്തി തു​ട​രാ​ൻ പ്ര​യാ​സ​മു​ണ്ട്. ഇന്ന് ഏ​റ​നാ​ട് ത​ഹ​സി​ൽ​ദാ​ർ പി.​ശു​ഭ​ന് സ്ഥ​ല​ത്തെ​ത്തി മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ അ​സൗ​ക​ര്യ​മു​ള്ള​തി​നാ​ൽ സ​ബ് ക​ള​ക്ട​ർ നേ​രി​ട്ടെ​ത്തി പൊ​ളി​ക്ക​ൽ പ്ര​വൃ​ത്തി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നാ​ണ​റി​യു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ലെ പ്ര​വൃ​ത്തി​യി​ലൂ​ടെ ഒ​രാ​ഴ്ച സ​മ​യ​ത്തി​നു​ള്ളി​ൽ ത​ട​യ​ണ പൊ​ളി​ക്കു​ന്ന പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ല​ക്ഷ്യംവ​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല ത​ട​യ​ണ പൊ​ളി​ച്ച​ത് സം​ബ​ന്ധി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് ജൂ​ലൈ ര​ണ്ടി​ന് ക​ള​ക്ട​ർ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ക​യും വേ​ണം.