ജി​ല്ല​യി​ൽ ഇ​ന്നു​കൂ​ടി യെല്ലോ അ​ല​ർ​ട്ട്
Sunday, June 23, 2019 12:35 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്നു​കൂ​ടി ശ​ക്ത​മാ​യ മ​ഴ​യ​്ക്ക് സാ​ധ്യ​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തു​ട​ർ​ന്ന് 26 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ നേ​രി​യ മ​ഴ​യ്ക്ക് മാ​ത്ര​മാ​ണ് സാ​ധ്യ​ത​യു​ള്ള​തെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്നു.

യെല്ലോ അ​ലർ​ട്ട് പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ പ്ര​ള​യ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​‌​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. ഉ​രു​ൾ​പൊ​ട്ട​ലി​ൽ പൂ​ർ​ണ​മാ​യി വീ​ട് ന​ഷ്ട​പ്പെ​ടു​ക​യും അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ളും വി​ല​പ്പെ​ട്ട വ​സ്തു​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്ന എ​മ​ർ​ജ​ൻ​സി കി​റ്റ് ത​യാ​റാ​ക്കി വയ്ക്കു​ക​യും മാ​റി താ​മ​സി​ക്കേ​ണ്ട സാ​ഹ​ച​ര്യം വ​രി​ക​യാ​ണെ​ങ്കി​ൽ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്ന സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റി​ത്താ​മ​സി​ക്കാ​ൻ ത​യാ​റാ​വു​ക​യും വേ​ണം.കെ​പി​എം​ടി​എ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി.