സ്ഥി​രം ഡോ​ക്ട​റെ നി​യ​മി​ച്ചു
Tuesday, June 18, 2019 12:50 AM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട് പ്രാ​ഥ​മി​ക​ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ര​ണ്ടു സ്ഥി​രം ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം പു​നഃ​സ്ഥാ​പി​ച്ചു കി​ട്ടു​ന്ന​തി​നു വേ​ണ്ടി നി​വേ​ദ​നം ന​ൽ​കി. മ​ന്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​മീ​ന കാ​ഞ്ഞി​രാ​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ന്താ​ർ മു​ഹ​മ്മ​ദ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ക​ബീ​ർ കാ​ട്ടു​മു​ണ്ട, മെ​ംബ​ർ​മാ​രാ​യ റ​സി​യ പു​ന്ന​പ്പാ​ല, ബാ​ല​ൻ തു​ട​ങ്ങി​യ​വ​ർ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സി​ൽ ഡി​എം​ഒ​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തു. അ​തോ​ടൊ​പ്പം ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി മു​ട​ങ്ങി കി​ട​ക്കു​ന്ന മാ​ന​സി​ക​രോ​ഗ​ചി​കി​ത്സ തു​ട​ർ​ന്നും പി​എ​ച്ച്സി​യി​ൽ നി​ല നി​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.
തു​ട​ർ​ന്നു സ്ഥി​രം ഡോ​ക്ട​ർ സ്ഥാ​ന​ത്തേ​ക്ക് മു​ൻ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ കൂ​ടി​യാ​യ ഡോ.​ആ​യി​ഷ​ക്കു​ട്ടി​യെ വീ​ണ്ടും നി​യ​മി​ച്ചു ഉ​ത്ത​ര​വ് ഇ​റ​ക്കി. ര​ണ്ടു ദി​വ​സം കൊ​ണ്ട് ആ​യി​ഷ​ക്കു​ട്ടി ചാ​ർ​ജ് എ​ടു​ക്കും.