യു​വാ​വി​നെ കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു
Monday, October 14, 2024 5:04 AM IST
താ​നൂ​ര്‍: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ താ​നൂ​ര്‍ കാ​ട്ടി​ല​ങ്ങാ​ടി സ്വ​ദേ​ശി ക​ള​ത്തി​ങ്ങ​ല്‍ വീ​ട്ടി​ല്‍ ത​ഫ്സീ​റി (29)നെ ​കാ​പ്പ നി​യ​മം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം ക​ള​ക്ട​റാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. താ​നൂ​ര്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ടോ​ണി ജെ. ​മ​റ്റം, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്‍.​ആ​ര്‍. സു​ജി​ത്, സു​ഗീ​ഷ്കു​മാ​ര്‍, എ​എ​സ്ഐ സ​ലേ​ഷ്, സി​പി​ഒ​മാ​രാ​യ രാ​ജേ​ഷ്, പ്ര​ബീ​ഷ്, സു​രേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തി​ലെ അം​ഗ​മാ​യ ത​ഫ്സീ​ര്‍ കൊ​ല​പാ​ത​ക ശ്ര​മം, ക​വ​ര്‍​ച്ച, മാ​ര​കാ​യു​ധ​ങ്ങ​ള്‍ കൈ​വ​ശം വ​യ്ക്കു​ക, പ​ണ​ത്തി​നു​വേ​ണ്ടി ത​ട്ടി​കൊ​ണ്ടു​പോ​യി ത​ട​വി​ല്‍ വ​ച്ച് ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ പ്ര​തി​യാ​ണ്.


പ​ര​പ്പ​ന​ങ്ങാ​ടി ആ​ലു​ങ്ങ​ല്‍ ക​ട​പ്പു​റ​ത്ത് വ​ച്ച് ക്വ​ട്ടേ​ഷ​ന്‍ സം​ഘം സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ക്കാ​ന്‍ വേ​ണ്ടി യു​വാ​വി​നെ മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​ധാ​ന സൂ​ത്ര​ധാ​ര​നാ​ണ് ത​ഫ്സീ​ര്‍.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഇ​യാ​ള്‍ ജ​യി​ലി​ല്‍ നി​ന്നി​റ​ങ്ങി​യ​ത്. കാ​പ്പ 3 നി​യ​മ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത യു​വാ​വി​നെ വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ഹാ​ജ​രാ​ക്കി. ആ​റ് മാ​സ​ത്തേ​ക്കാ​ണ് ത​ട​വ്. ജി​ല്ല​യി​ല്‍ ഈ ​വ​ര്‍​ഷം 27 പേ​രെ കാ​പ്പ നി​യ​മ​പ്ര​കാ​രം ത​ട​വി​ലാ​ക്കു​ക​യും 60 പേ​ര്‍​ക്കെ​തി​രേ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യും സ​ഞ്ചാ​ര നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.