ജീവനക്കാരുടെ കൂട്ട സ്ഥലംമാറ്റം; ഭരണസമിതി സത്യഗ്രഹ സമരം നടത്തി
1458147
Tuesday, October 1, 2024 8:28 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയും ഫണ്ടുകള്‍ വെട്ടിക്കുറച്ചും അനുവദിച്ച ഫണ്ടുകള്‍ തിരിച്ചുപിടിച്ചും പഞ്ചായത്ത് ഭരണത്തെ പ്രതിസന്ധിയിലാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സമീപനത്തിനെതിരേ അങ്ങാടിപ്പുറത്ത് പഞ്ചായത്ത് ഭരണസമിതി സത്യഗ്രഹ സമരം നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു.
റിയാസ് മുക്കോളി, പി. രാധാകൃഷ്ണന്, എം. മൊയ്തു, കുന്നത്ത് മുഹമ്മദ്, അഡ്വ. എ.കെ. മുസ്തഫ, നജ്മ, രോഹിത്, ഡിസിസി സെക്രട്ടറി മുരളി, അബുതാഹിര്‍ തങ്ങള്‍, കളത്തില്‍ ഹാരിസ്, അമീര്‍ പാതാരി നിതിന്‍ ചാക്കോ, ബേബി വാത്താച്ചിറ, ഇ.കെ. കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദയുടെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് ഷബീര്‍ കറുമുക്കില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഫൗസിയ തവളേങ്ങല്‍, വാക്കാട്ടില്‍ സുനില്‍ ബാബു, സലീന താണിയന്‍, മെന്പര്‍മാരായ കെ.ടി. അന്‍വര്‍, ബഷീര്‍ തൂമ്പലക്കാടന്‍, ഷിഹാബ്, ജസീന അങ്കക്കാടന്‍, ആറങ്ങോടന് ഖദീജ, ദാമോദരന്‍, സ്വാലിഹ നൗഷാദ് എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു.