യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു
1435967
Sunday, July 14, 2024 5:52 AM IST
പെരിന്തല്‍മണ്ണ: നാലു വര്‍ഷം പിന്നിട്ടിട്ടും പണി തീരാത്ത പെരുമ്പിലാവ്-നിലമ്പൂര്‍ സംസ്ഥാന പാതയോടുള്ള സര്‍ക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് പെരിന്തല്‍മണ്ണ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി കുന്നപ്പള്ളി വളയംമൂച്ചിയില്‍ റോഡ് ഉപരോധിച്ചു. ഉപരോധം സമരം നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു.
മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ സിദീഖ് വാഫി, കെ.എം. ഫത്താഹ്, വി.ടി. ശരീഫ്, സക്കീര്‍ മണ്ണാര്‍മല, ഹബീബ്, റഷീദ് ശീലത്ത്, മുന്ഷിര് പത്തത് ജാഫര്‍, പച്ചീരി ഫാറൂഖ്, ഹബീബ് മണ്ണേങ്ങല്‍, ഉണ്ണീന്‍കുട്ടി, മുഹമ്മദാലി, ആഷിക്, നസീല്‍, അഫ്ഫര്, ജംഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.