റോ​ഡി​ല്ല: ആ​ദി​വാ​സി യു​വ​തി​ക്ക് ഉ​ള്‍​വ​ന​ത്തി​ലെ കോ​ള​നി വീ​ട്ടി​ല്‍ പ്ര​സ​വം
Friday, May 24, 2024 5:23 AM IST
നി​ല​മ്പൂ​ര്‍: റോ​ഡ് പ​ണി​യു​ടെ പേ​രി​ല്‍ ക​രാ​റു​കാ​ര​ന്‍ റോ​ഡ് അ​ട​ച്ച​തി​നാ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന ആ​ദി​വാ​സി യു​വ​തി ഉ​ള്‍​വ​ന​ത്തി​ലെ കോ​ള​നി വീ​ട്ടി​ല്‍ പ്ര​സ​വി​ച്ചു.
പ​ന്തീ​രാ​യി​രം ഉ​ള്‍​വ​ന​ത്തി​ലെ പാ​ല​ക്ക​യം കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ വീ​ട്ടി​ലാ​ണ് 20 കാ​രി ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്.

പാ​ല​ക്ക​യം കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ലെ ബി​ന്ദു- ബാ​ബു ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ന​മി​ത​ക്കാ​ണ് വ​ഴി സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ല്‍ വീ​ട്ടി​ല്‍ പ്ര​സ​വി​ക്കേ​ണ്ടി വ​ന്ന​ത്. മാ​സം തി​ക​യാ​ത്ത​തി​നാ​ല്‍ 1.8 കി​ലോ​ഗ്രാ​മാ​ണ് കു​ട്ടി​യു​ടെ തൂ​ക്കം. അ​ടു​ത്ത മാ​സ​മാ​ണ് പ്ര​സ​വം ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.

കോ​ള​നി​വാ​സി​ക​ള്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ചാ​ലി​യാ​ര്‍ ക​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ എ​ന്‍ എ​ച്ച് എം ​ഡോ​ക്ട​ര്‍ അ​ഖി​ല​യും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും പ​ന്തീ​രാ​യി​രം ഉ​ള്‍​വ​ന​ത്തി​ലെ കോ​ള​നി വീ​ട്ടി​ലെ​ത്തി അ​മ്മ​യേ​യും കു​ഞ്ഞി​നെ​യും നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ജി​പ്പി​ല്‍ അ​ര​യാ​ട് എ​സ്റ്റേ​റ്റ് വ​രെ എ​ത്തി​യ ശേ​ഷം നാ​ല് കി​ലോ​മീ​റ്റ​റോ​ളം കാ​ല്‍​ന​ട​യാ​യി ന​ട​ന്നാ​ണ് ഡോ​ക്ട​റും സം​ഘ​വും കോ​ള​നി​യി​ല്‍ എ​ത്തി​യ​ത്. കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യി​ല്‍ ചൂ​ര​ല്‍ പു​ഴ ഇ​റ​ങ്ങി ക​ട​ന്നാ​ണ് ഇ​വ​ര്‍ കോ​ള​നി​യി​ല്‍ എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ കു​ട്ടി​യെ എ​ടു​ത്തും അ​മ്മ​യെ കൈ​പി​ടി​ച്ചും നാ​ല് കി​ലോ​മീ​റ്റ​ര്‍ കാ​ല്‍​ന​ട​യാ​യി ന​ട​ന്നാ​ണ് ജീ​പ്പ് നി​ര്‍​ത്തി​യ സ്ഥ​ല​ത്ത് എ​ത്തി​ച്ച​ത്.

കോ​ണ്‍​ക്രീ​റ്റ് പ്ര​വൃ​ത്തി​യു​ടെ പേ​രി​ല്‍ മൂ​ലേ​പ്പാ​ട​ത്തു നി​ന്ന് പാ​ല​ക്ക​യം കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡ് അ​ട​ച്ച​താ​ണ് ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​ക്ക് വീ​ട്ടി​ല്‍ പ്ര​സ​വി​ക്കേ​ണ്ട അ​വ​സ്ഥ ഉ​ണ്ടാ​ക്കി​യ​ത്. മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഏ​റ്റെ​ടു​ത്ത പ്ര​വൃ​ത്തി​യാ​ണ് ക​രാ​റു​കാ​ര​ന്‍ വൈ​കി​പ്പി​ച്ച​ത്. 100 ഓ​ളം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ള റോ​ഡാ​ണി​ത്.

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ സാ​ഹ​സി​ക​മാ​യി കോ​ള​നി​യി​ല്‍ എ​ത്തി​യ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​നാ​യ​ത്. ജെ​എ​ച്ച് ഐ ​ഹ​സീ​ന, ജെ​പി​എ​ച്ച്എ​ന്‍ അ​നു​ശ്രീ, ഫാ​ര്‍​മി​സ്റ്റ് ഹി​ത എ​ന്നി​വ​ര്‍ ഡോ.​അ​ഖി​ല​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ന​വ​ജാ​ത ശി​ശു​വി​ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ പു​ത്ത​ന്‍ ഉ​ടു​പ്പും ന​ല്‍​കി. കു​ട്ടി​യു​ടെ​യും അ​മ്മ​യു​ടെ​യും ആ​രോ​ഗ്യ​നി​ല​യി​ല്‍ നി​ല​വി​ല്‍ ആ​ശ​ങ്ക​യി​ല്ല​ന്ന് ഡോ.​അ​ഖി​ല പ​റ​ഞ്ഞു.