വീണുകിട്ടിയ സ്വർണം തിരികെ നല്കി തൊഴിലാളികള്‍ മാതൃകയായി
1424414
Thursday, May 23, 2024 5:51 AM IST
മഞ്ചേരി: വീണുകിട്ടിയ സ്വര്‍ണം ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ചു മഞ്ചേരി നഗരസഭ ജീവനക്കാര്‍ മാതൃകയായി. നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരായ വട്ടപ്പാറ കുന്നത്ത് ഷാജഹാന്, ഇരുമ്പുഴി സ്വദേശി ബാബുരാജ് എന്നിവരാണ് സത്യസന്ധത തെളിയിച്ചത്.
ബുധനാഴ്ച രാവിലെ 10.45നാണ് സംഭവം. കാവനൂരില്‍ വളയില്‍ ജ്വല്ലറി നടത്തുന്ന മുഹമ്മദ് മഷ്ഹൂഖ് തൃപ്പനച്ചിയിലെ ജ്വല്ലറിയിലേക്ക് ബൈക്കില്‍ പോകവെ പോക്കറ്റില്‍ സൂക്ഷിച്ച മൂന്ന് പവന് തൂക്കമുള്ള സ്വര്ണ് പാദസരം മഞ്ചേരി മൊയ്തീന് വളവില്‍ വച്ച് റോഡില്‍ വീഴുകയായിരുന്നു. കടലാസില്‍ പൊതിഞ്ഞ നിലയിലുള്ള പാദസരം റോഡില്‍ ജോലി ചെയ്തു കൊണ്ടിരിക്കയായിരുന്ന ഷാജഹാനും ബാബുരാജിലും ലഭിച്ചു.
ഇരുവരും നഗരസഭ കാര്യാലയത്തിലെത്തി സ്വര്‍ണാഭരണം ചെയര്‍പേഴ്സണ്‍ വി.എം. സുബൈദയെ ഏല്‍പ്പിച്ചു. ആഭരണം ലഭിച്ച വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെ ഉടമയെ കണ്ടെത്താന്‍ വിഷമമുണ്ടായില്ല.
ഇരു തൊഴിലാളികളുടെയു വൈസ് ചെയര്മാന് വി.പി. ഫിറോസ്, സ്ഥിരംസമിതി ചെയര്മാന് റഹീം പുതുക്കൊള്ളി, കൗണ്‍സിലര്‍ മരുന്നന്‍ മുഹമ്മദ്, സെക്രട്ടറി എച്ച്. സിമി, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി. സലീം എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ആഭരണം ഉടമക്ക് കൈമാറി.