മലപ്പുറം: രാജീവ്ഗാന്ധി സെന്ററിന്റെ പതിനഞ്ചാമത് രാജീവ്ഗാന്ധി അവാര്‍ഡ് പരേതനായ അഡ്വ.വി.വി. പ്രകാശിന്റെ മക്കള്‍ നന്ദന പ്രകാശും, നിളപ്രകാശും ചേര്‍ന്ന് ഏറ്റുവാങ്ങി.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ് സമ്മാനിച്ചത്. മലപ്പുറത്തിന്റെ സാംസ്കാരിക മുഖവും സമരസപ്പെടാന്‍ കൂട്ടാക്കാത്ത ഉറച്ച നിലപാടുകളുള്ള നേതാവുമായിരുന്നു വി.വി. പ്രാകാശെന്ന് തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ വി.ഡി. സതീശന് പറഞ്ഞു.
വ്യാപാരഭവനില്‍ നടന്ന ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് ആധ്യക്ഷത വഹിച്ചു. സ്നേഹപ്രകാശം സപ്ലിമെന്റ് പ്രകാശനവും മുഖ്യപ്രഭാഷണവും അബ്ദുസ്സദ് സമദാനി എംപി നിര്‍വഹിച്ചു. സ്മരണകളില്‍ എക്കാലവും ജീവിക്കുന്നവര്‍ക്ക് സ്മാരകങ്ങളുടെ ആവശ്യമില്ലെന്നും രാജീവ് ഗാന്ധി ഒരു സംസ്കാരമായിരുന്നുവെന്നും സമദാനി പറഞ്ഞു.
എ.പി. അനില്‍കുമാര്‍ എംഎല്‍എ രാജീവ്ഗാന്ധി അനുസ്മരണപ്രഭാഷണം നടത്തി. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വിദ്യാര്‍ഥികളെ മെഡലുകളും മെമെന്റോയും നല്കി അനുമോദിച്ചു.
പി ഉബൈദുള്ള എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ആര്യാടന് ഷൗക്കത്ത്, ആലിപ്പറ്റ ജമീല, കെപിസിസി സെക്രട്ടറിമാരായ കെ.പി. അബ്ദുല്‍ മജീദ്, വി.ബാബുരാജ്, മുന്‍ കെപിസിസി ജന. സെക്രട്ടറി വി.എ. കരീം, രാജീവ്ഗാന്ധി സെന്റര്‍ ചെയര്മാന് ഇ മുഹമ്മദ്കുഞ്ഞി, വര്‍ക്കിംഗ് ചെയര്മാന് സമദ്മങ്കട,
ജന. സെക്രട്ടറി പി.സി. വേലായുധന് കുട്ടി, ട്രഷറര്‍ കെ.എം. ഗിരിജ, കണ്‍വീനര്‍ എന്‍.വി. മുഹമ്മദ് അലി യൂത്ത്കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിഫ് മുതൂര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശഹര്‍ബാനു, പി. കെ നൗഫല്‍ ബാബു, ജിജി മോഹന്‍, പ്രഫ. ആതിര, ഷാജി കട്ടു പാറ, സുജാതാ പരമേശ്വരന്, നന്ദന പ്രകാശ് സംസാരിച്ചു.