സാ​മ്പ​ത്തി​ക ന​യം മാ​റ്റി​യി​ല്ലെ​ങ്കി​ല്‍ കേ​ര​ളം ത​ക​രും: വി.​ഡി. സ​തീ​ശ​ന്‍
Wednesday, May 22, 2024 5:48 AM IST
മ​ല​പ്പു​റം: സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ഓ​വ​ര്‍ ഡ്രാ​ഫ്റ്റ് എ​ടു​ക്കേ​ണ്ട സ്ഥി​തി വ​ന്ന​ത് അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി മു​ട​ങ്ങി​യ​ത് ചെ​റി​യ കാ​ര്യ​മ​ല്ല. ജീ​വ​ന​ക്കാ​രോ​ട് യാ​തൊ​രു​വി​ധ പ്ര​തി​ബ​ദ്ധ​ത​യും ഇ​ല്ലാ​ത്ത സ​ര്‍​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ധൂ​ര്‍​ത്തും കെ​ടു​കാ​ര്യ​സ്ഥ​ത​യും മൂ​ലം ഉ​ണ്ടാ​യ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു കാ​ര​ണം സ​ര്‍​ക്കാ​രി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​നം പോ​ലും താ​ളം തെ​റ്റി​യി​രി​ക്കു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ ന​യം മാ​റ്റി​യി​ല്ലെ​ങ്കി​ല്‍ കേ​ര​ളം തി​രി​ച്ചു​വ​രാ​ത്ത രീ​തി​യി​ല്‍ സാ​മ്പ​ത്തി​ക​മാ​യി ത​ക​രു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ല്‍​കി. മ​ല​പ്പു​റ​ത്ത് കേ​ര​ള എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു​ദാ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ.​പി. അ​നി​ല്‍​കു​മാ​ര്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. ദി​നേ​ശ് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​സോ​സി​യേ​ഷ​ന്‍ നേ​താ​ക്ക​ള്‍​ക്കാ​ണ് ച​ട​ങ്ങി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി​യ​ത്. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്, ആ​ലി​പ്പ​റ്റ ജ​മീ​ല, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്ച​വ​റ ജ​യ​കു​മാ​ര്‍, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ വി. ​ബാ​ബു​രാ​ജ്, കെ.​പി. അ​ബ്ദു​ള്‍ മ​ജീ​ദ്,

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എം. ജാ​ഫ​ര്‍​ഖാ​ന്‍, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ തോ​മ​സ് ഹെ​ര്‍​ബി​റ്റ്, വി​വി​ധ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ സി. ​ബ്രി​ജേ​ഷ്, കെ.​പി. പ്ര​ശാ​ന്ത്, സു​ധീ​ര്‍​കു​മാ​ര്‍, ഡാ​നി​ഷ്, വി.​പി. സ​മീ​ര്‍, സി. ​ബാ​ബു​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി.​പി. ദി​നേ​ശ്, എ​ന്‍. മോ​ഹ​ന്‍​ദാ​സ്, സി.​കെ. അ​ബ്ദു​ള്‍ റ​സാ​ക്ക്, എ.​പി. സു​രേ​ഷ് കു​മാ​ര്‍, പി.​കെ. അ​ജി​ത് കു​മാ​ര്‍, ച​ന്ദ്ര​ന്‍ ഒ​തു​ക്കു​ങ്ങ​ല്‍, പു​ഷ്പ​കു​മാ​രി, പി.​സി. ജ​യാ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.