ഫി​റോ​സ് എം. ​ഷ​ഫീ​ക്ക് മി​ക​ച്ച വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി
Thursday, April 11, 2024 5:33 AM IST
മ​ല​പ്പു​റം: വി​ജി​ല​ന്‍​സ് എ​ക്സി​ക്യൂ​ട്ടീ​വ് വി​ഭാ​ഗ​ത്തി​ലെ സം​സ്ഥാ​ന​ത്തെ 2023 വ​ര്‍​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച ഡി​വൈ​എ​സ്പി അ​വാ​ര്‍​ഡി​ന് മ​ല​പ്പു​റം വി​ജി​ല​ന്‍​സ് യൂ​ണി​റ്റ് മേ​ധാ​വി ഫി​റോ​സ് എം. ​ഷ​ഫീ​ക്ക് അ​ര്‍​ഹ​നാ​യി.

ഓ​രോ വ​ര്‍​ഷ​ത്തെ​യും സം​സ്ഥാ​ന​ത്തെ മൊ​ത്തം വി​ജി​ല​ന്‍​സ് യൂ​ണി​റ്റി​ലെ​യും സ്പെ​ഷ​ല്‍ സെ​ല്ലു​ക​ളി​ലെ​യും മി​ക​വു​റ്റ പ്ര​വ​ര്‍​ത്ത​നം സം​സ്ഥാ​ന​ത​ല​ത്തി​ല്‍ വി​ല​യി​രു​ത്തി​യാ​ണ് ബെ​സ്റ്റ് ഡി​വൈ​എ​സ്പി ഓ​ഫ് പോ​ലീ​സ് ആ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. 2021 ജൂ​ലൈ മു​ത​ല്‍ മ​ല​പ്പു​റം യൂ​ണി​റ്റ് മേ​ധാ​വി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഫി​റോ​സ് എം. ​ഷ​ഫീ​ക്കി​ന്‍റെ കാ​ല​യ​ള​വി​ല്‍ പ്ര​ശം​സാ​ര്‍​ഹ​മാ​യ ഒ​ട്ടേ​റെ പ്ര​ക​ട​ന​ങ്ങ​ളാ​ണ് കാ​ഴ്ച​വ​ച്ച​ത്.

സ​ര്‍​വീ​സ് മേ​ഖ​ല​യി​ലെ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം വി​ല​യി​രു​ത്തി 2021 വ​ര്‍​ഷ​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി ഒ​രു വി​ല​ന്‍​സ് യൂ​ണി​റ്റി​ന് ഐ​എ​സ്ഒ 9001:2015 അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത് മ​ല​പ്പു​റം യൂ​ണി​റ്റി​നാ​ണ്.

2021ല്‍ ​ഫി​റോ​സ് എം. ​ഷെ​ഫീ​ക്ക് ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​തി​നു ശേ​ഷം നാ​ളി​തു​വ​രെ​യാ​യി 14 സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍​മാ​ര്‍ അ​ഴി​മ​തി കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്. 2021ലും 2022​ലും 2023ലും ​കോ​ഴി​ക്കോ​ട് റേ​ഞ്ചി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ട്രാ​പ്പ് കേ​സു​ക​ള്‍ പി​ടി​ച്ച​ത് മ​ല​പ്പു​റം യൂ​ണി​റ്റാ​ണ്.

കൂ​ടാ​തെ കാ​ല​ങ്ങ​ളാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​തി​രു​ന്ന പ​ല കേ​സു​ക​ളി​ലും സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹാ​രം ക​ണ്ടു കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച് സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ഴ​യ കേ​സു​ക​ള്‍ തീ​ര്‍​പ്പാ​ക്കി​യ യൂ​ണി​റ്റാ​യി മ​ല​പ്പു​റം വി​ജി​ല​ന്‍​സ് യൂ​ണി​റ്റ് മാ​റി.

2023 വ​ര്‍​ഷ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള പോ​ലീ​സ് മെ​ഡ​ലും ര​ണ്ടു​ത​വ​ണ​യാ​യി കു​റ്റാ​ന്വേ​ഷ​ണ മി​ക​വി​ന് ബാ​ഡ്ജ് ഓ​ഫ് ഓ​ണ​റും ല​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യി​ല്‍ നി​ന്നും നി​ര​വ​ധി ഗു​ഡ് സ​ര്‍​വീ​സ് എ​ന്‍​ട്രി​ക​ളും ഫി​റോ​സ് എം. ​ഷ​ഫീ​ക്കി​നു ല​ഭി​ച്ചി​ട്ടു​ണ്ട്