പരിരക്ഷ പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം ശ്രദ്ധേയമായി
1397007
Sunday, March 3, 2024 4:52 AM IST
മഞ്ചേരി: നഗരസഭ പരിരക്ഷാ സപ്പോര്‍ട്ടിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിരക്ഷ പാലിയേറ്റീവ് രോഗികളുടെ കുടുംബ സംഗമം "സ്പര്‍ശം -24' ശ്രദ്ധേയമായി. ടൗണ്‍ ഹാളില്‍ നടന്ന സംഗമം അഡ്വ.യു.എ. ലത്തീഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കിടപ്പിലായവരും വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്നവരും ഭിന്നശേഷിക്കാരുമായ 300ലധികം പേര് പരിപാടിയില്‍ പങ്കെടുത്തു.
ചെയര്പേഴ്സന് വി.എം. സുബൈദ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഫൈസല്‍ പദ്ധതി വിശദീകരണം നടത്തി. വൈസ് ചെയര്മാന് വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, യാഷിക് മേച്ചേരി, എന്‍.എം. എല്‍സി, സി. സക്കീന, എന്‍.കെ. ഖൈറുന്നീസ, കൗണ്‍സിലര്‍മാരായ കണ്ണിയന്‍ അബൂബക്കര്‍, മരുന്നന്‍ മുഹമ്മദ്, അഡ്വ. പ്രേമാരാജീവ്, എ.വി. സുലൈമാന്‍, അഷ്റഫ് കാക്കേങ്ങല്‍,
ഫാത്തിമ സുഹ്റ, വല്ലാഞ്ചിറ ഫാത്തിമ, സുലൈഖ നൊട്ടിത്തൊടി, മുന്‍ നഗരസഭ ചെയര്മാന് വല്ലാഞ്ചിറ മുഹമ്മദലി, ക്ലീന്‍സിറ്റി മാനേജര്‍ ജെ.എ. നുജൂം, മെഡിക്കല്‍ കോളജ് മുന്‍ ആര്.എം.ഒ ഡോ. സഹീര്‍ നെല്ലിപ്പറമ്പന്‍, ഡോ.മൂസ, ഹസ്തം കോഓഡിനേറ്റര്‍ സലീം മണ്ണിശ്ശേരി, ഷഫീഖ് നരിപ്പറ്റ, പിആര്‍ഒ അലിബാപ്പു, എന്നിവര്‍ സംസാരിച്ചു.
നഴ്സിങ് കോളജ്, നഴ്സിങ് സ്കൂള്‍, മെഡിക്കല്‍ കോളജ് പിസിയു യൂണിറ്റ്, യൂനിണിറ്റി വനിത കോളജ് എന്‍സിസി കേഡറ്റ്സ്, ആശ വര്‍ക്കര്‍മാര്‍, സന്നദ്ധ പാലിയേറ്റീവ് വോളണ്ടിയര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്കി. വിവിധ കലാപരിപാടികളും അരങ്ങേറി. രോഗികള്‍ക്കായി സമ്മാനങ്ങള്‍ വിതരണം ചെയ്തു.