സ്ക്രാ​പ്പ് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍
Saturday, March 2, 2024 5:18 AM IST
അ​ങ്ങാ​ടി​പ്പു​റം: കേ​ര​ള സ്ക്രാ​പ്പ് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ അ​ങ്ങാ​ടി​പ്പു​റം ക​ല്യാ​ണി ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ല്‍ ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ. റ​ഫീ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ഴ്വ​സ്തു വ്യാ​പാ​രി​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ തീ​രു​മാ​നി​ച്ചു.

കാ​ലോ​ചി​ത​മാ​യ മാ​റ്റ​ത്തി​നോ​ടൊ​പ്പം കാ​വ​ലാ​കാം നാ​ടി​ന്‍റെ ന​ന്മ​യ്ക്ക്, മാ​നു​ഷി​ക​മൂ​ല്യ​വും മാ​ന​വി​ക​ത​യും, പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളും പാ​ഴ് വ​സ്തു എ​ന്തി​ന്, നി​കു​തി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും യോ​ഗം ച​ര്‍​ച്ച ചെ​യ്തു.

അ​സീ​സ് വാ​ക്ക​ത്തൊ​ടി​ക അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ. മു​ഹ​മ്മ​ദ് അ​ര്‍​ഷാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​എം. സി​റാ​ജ്, കെ.​പി.​എ. ശ​രീ​ഫ്, ടി.​ജി. ബാ​ബു, മു​ത്തു​ക്ക പ​ട്ടാ​മ്പി, സി.​എ​ച്ച്. ജ​ലീ​ല്‍, കെ.​ടി. സു​രേ​ന്ദ്ര​ന്‍, അ​ക്ബ​ര്‍ തി​രൂ​ര്‍, ഫൈ​സ​ല്‍ തി​രൂ​ര്‍, അ​ബ്ദു​ള്ള പെ​രി​ന്ത​ല്‍​മ​ണ്ണ, ശു​ഹൈ​ബ് അ​ങ്ങാ​ടി​പ്പു​റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.