ഡോ.വി. വേണുഗോപാലിനെയും താമരത്ത് ഹംസുവിനെയും ആദരിച്ചു
1396112
Wednesday, February 28, 2024 4:53 AM IST
പെരിന്തല്‍മണ്ണ:2023 ലെ ഭരത് പി.ജെ. ആന്റണി മെമ്മോറിയല്‍ നാഷണല്‍ അവാര്‍ഡ് നേടിയ പെരിന്തല്‍മണ്ണയിലെ ഡോക്ടര്‍ വി. വേണുഗോപാലിനെയും സാമൂഹിക പ്രവര്ത്തകന് താമരത്ത് ഹംസുവിനെയും പ്രസിഡന്റസ് ക്ലബ് ആദരിച്ചു.
പെരിന്തല്‍മണ്ണ പ്രസിഡന്റസ് ക്ലബ് മെംബര്‍മാരുടെ കുടുംബ സംഗമത്തില്‍ വച്ച് ഇരുവരെയും നജീബ് കാന്തപുരം എംഎല്‍എ ഉപഹാരം നല്കി ആദരിച്ചു. നഗരസഭ അധ്യക്ഷന്‍ പി. ഷാജി, വയനാട് ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം. മെഹറലി, മുന്‍ എസ്പി യു. അബ്ദുള്‍കരീം,
ഡോ. വി.യു. സീതി, എസ്.കെ. ഉണ്ണി, സി.എച്ച്. റിയാസ്, കല്ലിങ്ങല്‍ ഷൂക്കൂര്‍, പാറയില്‍ അബ്ദുള്ള, പട്ടാണി മാനു, പി. സൈതലവി, പി.എസ്. അബ്ദുറഹിമാന്, കിഴിശേരി ഷൂക്കൂര്‍, പച്ചീരി ഹനീഫ, കാട്ടുങ്ങല്‍ ഫിറോസ്, ടി.ടി. അഫ്സല്, കിഴിശേരി അബ്ദുള്ള എന്ന മാനു, സി. ഇസുദ്ദീന്‍, സി.എച്ച്. നാസര്‍, പട്ടാണി അന്‍വര്‍, അഡ്വ.സി. മുഹമ്മദാലി,
കെ.ടി. ഷഹീദുള്ള, സി.കെ. റഹ്മത്തുള്ള എന്നിവര്‍ പങ്കെടുത്തു. ഡോക്ടര്‍ വേണുഗോപാലിനെ അവാര്‍ഡിനര്‍ഹനാക്കിയ ബാന്‍സുരി എന്ന ചിത്രത്തിന്റെ സംവിധായകന് സുരേഷിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ബാന്‍സുരിയുടെ പ്രദര്‍ശനവുമുണ്ടായി.വിവിധ ക്ലബുകളുടെ പ്രതിനിധികളും പങ്കെടുത്തു.