പ​ത്ത് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളു​ടെ പ​ട്ടി​ക​യി​ലി​ടം നേ​ടി എം​ഇ​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ്
Tuesday, February 27, 2024 6:56 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ഇ​ന്ത്യ​യി​ലെ മി​ക​ച്ച പ​ത്ത് സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഇ​ടം നേ​ടി.

നാ​ഷ​ണ​ല്‍ മെ​ഡി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍റെ (എ​ന്‍​എം​സി) ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം നീ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത റാ​ങ്കു​ക​ള്‍ നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠ​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന രാ​ജ്യ​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് എം​ഇ​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെസ്ഥാ​നം.

ഒ​രു ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ വ​ര്‍​ഷം മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​ത്. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഉ​ന്ന​ത നി​ല​വാ​രം പു​ല​ര്‍​ത്തു​ന്ന എം​ഇ​എ​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഇ​ത്ത​വ​ണ കേ​ര​ള ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല ന​ട​ത്തി​യ ഒ​ന്നാം വ​ര്‍​ഷ എം​ബി​ബി​എ​സ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യി​രു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

2020ന് ​ശേ​ഷം സീ​റ്റു​ക​ള്‍ 100 ല്‍ ​നി​ന്ന് 150 ആ​യി ഉ​യ​ര്‍​ത്തി. ഈ ​വി​ജ​യ​ത്തി​നു പി​ന്നി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​ത്മാ​ര്‍​ഥ പ​രി​ശ്ര​മ​വും മി​ക​ച്ച പൊ​തു​ജ​ന പി​ന്തു​ണ​യു​മാ​ണ് നേ​ട്ടം കൈ​വ​രി​ക്കാ​ന്‍ സാ​ധി​ച്ച​തെ​ന്നു ഡ​യ​റ​ക്ട​ര്‍ ഡോ.​പി.​എ. ഫ​സ​ല്‍ ഗ​ഫൂ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.