ആദിവാസി ക്ഷേമ സമിതി ശില്പശാല നടത്തി
1395646
Monday, February 26, 2024 1:20 AM IST
നിലമ്പൂര്‍: ആദിവാസി ക്ഷേമ സമിതി ജില്ലാ ശില്പശാല അകമ്പാടം മണ്ണുപാടം മഹാഗണിഹട്ട് ഓഡിറ്റോറിയത്തില്‍ സിപിഎം സംസ്ഥാന കമ്മറ്റി അംഗം സി.കെ. ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ ആദിവാസി കോളനികളായ പുഞ്ചക്കൊല്ലി, നെടുങ്കയം, കരിമ്പ്, വെണ്ടേക്കുംപൊയില്‍, കലക്കപ്പാറ, നാരങ്ങാപൊയില്‍, കുന്നത്ത്, ചാത്തല്ലൂര്‍, ചോലാറ, കാരക്കോട്, തണ്ണിക്കടവ്, ഉച്ചക്കുളം, പൂളക്കപ്പാറ, നെല്ലായി, കവളപ്പാറ, വരടേംപാടം, കല്ലുവാരി, വീട്ടിക്കുന്ന്, മാടം, പുള്ളിപ്പാടം, കല്ലുണ്ട, അത്തിക്കാട്, പെരുവംപാടം, മതിന്മൂല, കാനക്കുത്ത്, മൊടവണ്ണ, നരിപറമ്പ്, പെരുമുണ്ട, പണപൊയില്‍, വഴിമൂച്ചിക്കല്‍, ചേരി, ഇല്ലിക്കാട് എന്നിവിടങ്ങളില്‍ നിന്ന് 200 പേര് ശില്പശാലയില് പങ്കെടുത്തു.
എകെഎസ് ജില്ലാ പ്രസിഡന്റ് വിനുമോന് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി. മുഹമ്മദ് റസാഖ്, ജോര്‍ജ് കെ. ആന്റണി, ഇ. പദ്മാക്ഷന്, എകെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആര്. സുബ്രമണ്യന്‍, ജില്ലാ സെക്രട്ടറി കെ.സി. ശിവദാസന്‍, ജില്ലാ കോഓര്‍ഡിനേറ്റര്‍ വി.കെ. ഷാനവാസ്, ജില്ലാ വൈസ് പ്രസിഡന്റ് പി. മനോഹരന്, പി. മോഹനന്, സഹില്‍ അകമ്പാടം, പി.ടി. ഉസ്മാന് എന്നിവര്‍ പ്രസംഗിച്ചു.