രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ന്‍റെ ‘കാ​ന്‍​സ​ര്‍ വ​ണ്ടി’ എ​ന്ന ദു​ഷ്പേ​ര് മാ​റ്റി​യെ​ടു​ക്ക​ണം
Monday, February 26, 2024 1:20 AM IST
മ​ഞ്ചേ​രി: ജി​ല്ല​യി​ലെ കൃ​ഷി​യോ​ഗ്യ​മാ​യ ത​രി​ശു​നി​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തി കൃ​ഷി​വ​കു​പ്പി​ന്‍റെ​യും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സ​ഹാ​യ​ത്തോ​ട മാ​തൃ​ക കൃ​ഷി ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ലെ നൂ​റു ഹെ​ക്ട​ര്‍ സ്ഥ​ലം ഇ​ത്ത​ര​ത്തി​ല്‍ കൃ​ഷി​യോ​ഗ്യ​മാ​ക്കും. സു​ര​ക്ഷി​ത ഭ​ക്ഷ​ണ​ക്ര​മം കൃ​ഷി​ലൂ​ടെ എ​ന്ന സ​ന്ദേ​ശം ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചെ​യ്യു​ന്ന​ത്. സു​ര​ക്ഷി​ത ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലൂ​ടെ സു​ര​ക്ഷി​ത ആ​രോ​ഗ്യം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​ള്ള ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പു​തി​യ പ​ദ്ധ​തി​യു​ടെ പ്ര​ചാ​ര​ക പ​രി​ശീ​ല​ന പ​രി​പാ​ടി മ​ഞ്ചേ​രി ജി​ല്ലാ ട്രോ​മാ​കെ​യ​ര്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭ​ക്ഷ​ണ​ക്ര​മ​ത്തി​ല്‍ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ള്‍ ഒ​രി​ക്ക​ലും ജ​ന​ങ്ങ​ളി​ല്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കി​ല്ലെ​ന്നും അ​വ​രു​ടെ മ​നോ​ഭാ​വ​ത്തി​ല്‍ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ള്‍​ക്കു​ള്ള പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളും ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​വും ജി​ല്ല​യി​ല്‍ വ​ള​രെ കൂ​ടു​ത​ലാ​ണ്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ​ത്ത് ശ​ത​മാ​നം ആ​ളു​ക​ളി​ലെ​ങ്കി​ലും മാ​റ്റം വ​രു​ത്താ​ന്‍ ക​ഴി​ഞ്ഞാ​ല്‍ അ​തു വ​ലി​യ മു​ന്നേ​റ്റ​മാ​കും. പ​ത്തു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ന്‍റെ കാ​ന്‍​സ​ര്‍ വ​ണ്ടി എ​ന്ന ദു​ഷ്പേ​ര് മാ​റ്റി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​ഗ്യ​മു​ള്ള ജീ​വി​ത​ത്തി​നാ​യി ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ലം എ​ങ്ങ​നെ വ​ള​ര്‍​ത്തി​യെ​ടു​ക്കാം എ​ന്ന വി​ഷ​യ​ത്തി​ല്‍ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ പി. ​അ​ബ്ദു​ള്‍​റ​ഷീ​ദ്, ട്രോ​മാ​കെ​യ​ര്‍ ജി​ല്ലാ ഭാ​ര​വാ​ഹി മു​ഹ​മ്മ​ദ് സ​ലീം എ​ന്നി​വ​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ​സെ​ടു​ത്തു. പ​രി​ശീ​ല​നം ല​ഭി​ച്ച ട്രോ​മാ​കെ​യ​ര്‍ വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കും. ച​ട​ങ്ങി​ല്‍ സേ​വ ജി​ദ്ദാ എ​ട​ക്ക​ര സം​ഘ​ട​ന ട്രോ​മാ കെ​യ​റി​ന് ധ​ന​സ​ഹാ​യം കൈ​മാ​റി.


മാ​ര്‍​ച്ച് ഒ​ന്നു മു​ത​ല്‍ മ​ല​പ്പു​റ​ത്ത് ഹോ​ട്ട​ലു​ക​ളി​ല്‍ മ​ധു​രം, ഉ​പ്പ്, ഓ​യി​ല്‍ എ​ന്നി​വ പ​ര​മാ​വ​ധി കു​റ​ച്ചു​ള്ള ഭ​ക്ഷ​ണ​ങ്ങ​ള്‍ കൂ​ടി ല​ഭ്യ​മാ​ക്കി ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍ നേ​രി​ടു​ന്ന​തി​നാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ തു​ട​ര്‍​ച്ച​യാ​യാ​ണ് ജി​ല്ല​യി​ല്‍ പു​തി​യ കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള ഭ​ക്ഷ​ണ രീ​തി​ക​ള്‍ തു​ട​രു​ന്ന​തോ​ടൊ​പ്പം ത​ന്നെ ആ​രോ​ഗ്യ​ത്തി​ന് ദോ​ഷം വ​രു​ത്തു​ന്ന ഓ​യി​ല്‍, കൃ​ത്രി​മ നി​റ​ങ്ങ​ള്‍, അ​മി​ത​മാ​യ ഉ​പ്പ്, പ​ഞ്ച​സാ​ര എ​ന്നി​വ കു​റ​വു​ള്ള ഭ​ക്ഷ​ണ​ങ്ങ​ള്‍ കൂ​ടി സ​മാ​ന്ത​ര​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ടു​ന്ന​ത്.

ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​നെ കൂ​ടാ​തെ ആ​രോ​ഗ്യ​വ​കു​പ്പ്, ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റെ​സ്റ്റോ​റ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍, ബേ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍, ട്രോ​മാ​കെ​യ​ര്‍, റെ​സി​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ന്‍ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജി​ല്ല​യി​ല്‍ കാ​മ്പ​യി​ന്‍ പ​രി​പാ​ടി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ​യും സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കും. ച​ട​ങ്ങി​ല്‍ ട്രോ​മാ​കെ​യ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​മു​ഹ​മ്മ​ദ് ന​ജീ​ബ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ സു​മി​ത് കു​മാ​ര്‍ ഠാ​ക്കൂ​ര്‍, ഭ​ക്ഷ്യ​സു​ര​ക്ഷാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ പി.​അ​ബ്ദു​ള്‍​റ​ഷീ​ദ്, ട്രോ​മാ​കെ​യ​ര്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി. പ്ര​തീ​ഷ് കു​മാ​ര്‍, സൗ​ദി എ​ട​ക്ക​ര വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ അ​ഫ്സ​ല്‍ ക​ല്ലി​ങ്ങ​പ്പാ​ട​ന്‍, മു​ഹ​മ്മ​ദ​ലി പാ​റ​പ്പു​വ​ന്‍, അ​ബ്ദു​ള്‍​ക​രീം പു​ന്ന​ക്കാ​ട​ന്‍, ടി.​ടി. അ​ബ്ദു​ള്‍​നാ​സ​ര്‍, ട്രോ​മാ​കെ​യ​ര്‍ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് സ​ലീം, ടി.​എം. ഷാ​നി​യ, കെ.​അ​ഷ്റ​ഫ് വ​ണ്ടൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.