"തിരികെ സ്കൂളിൽ’: പെരിന്തൽമണ്ണയിൽ പ്രവേശനോത്സവം
1339880
Monday, October 2, 2023 1:07 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജീകരിച്ച പരിശീലന പരിപാടിയുടെ പ്രവേശനോത്സവം നഗരസഭ ചെയർമാൻ പി. ഷാജി ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സണ് വി.കെ. വിജയ അധ്യക്ഷയായിരുന്നു. കുടുംബശ്രീ ജില്ലാ മുൻ കോ-ഓർഡിനേറ്ററും കില റിസോഴ്സ് പേഴ്സണുമായ ശ്രീധരൻ, സിറ്റിമിഷൻ മാനേജർ സുബൈറുൽ അവാൻ എന്നിവർ പ്രസംഗിച്ചു.
രാവിലെ നടന്ന അസംബ്ലിയിൽ കുടുംബശ്രീ മുദ്രഗീതം ആലപിച്ചതിന് ശേഷം അയൽക്കൂട്ട അംഗങ്ങൾ മാലിന്യ മുക്ത നവകേരളം പ്രതിഞ്ജയെടുത്തു. ഡിസംബർ 10 വരെയുള്ള അവധി ദിവസങ്ങളിലായാണ് "തിരികെ സ്കൂൾ’ ക്ലാസുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
പരിശീലനം ലഭിച്ച കുടുംബശ്രീ റിസോഴ്സ് പേഴ്സണ്സാണ് ക്ലാസുകൾക്ക് നേതത്വം നൽകുന്നത്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.
ഓരോ സിഡിഎസിനു കീഴിലുമുള്ള വിദ്യാലയങ്ങളിലാണ് അയൽക്കൂട്ടങ്ങൾ പങ്കെടുക്കുക. അടുത്ത പരിശീലനം 15ന് ഇതേ സ്കൂളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.