കാ​യി​ക​മേ​ള: പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് മു​ന്നി​ൽ
Saturday, September 30, 2023 1:23 AM IST
അ​ങ്ങാ​ടി​പ്പു​റം: മ​ങ്ക​ട ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യി​ലെ ര​ണ്ടാം ദി​വ​സം 44 മ​ത്സ​ര ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 14 സ്വ​ർ​ണ​വും 11 വെ​ള്ളി​യും ഒ​ന്പ​ത് വെ​ങ്ക​ല​വും നേ​ടി 127 പോ​യി​ന്‍റോ​ടെ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാ​മ​ത്.

ര​ണ്ട് സ്വ​ർ​ണ​വും ഏ​ഴ് വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വും നേ​ടി 40 പോ​യി​ന്‍റു​മാ​യി മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാ​മ​തും നാ​ല് സ്വ​ർ​ണ​വും മൂ​ന്ന് വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി 34 പോ​യി​ന്‍റോ​ടെ നാ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സ് കൊ​ള​ത്തൂ​ർ മൂ​ന്നാ​മ​തു​മെ​ത്തി.

മ​ങ്ക​ട പ​ള്ളി​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​ത്ത് കാ​യി​ക​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​റ​ഫീ​ഖ നി​ർ​വ​ഹി​ച്ചു. കൂ​ട്ടി​ല​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി.​സീ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജാ​ഫ​ർ വെ​ള്ള​ക്കാ​ട്ട്, കെ.​പി.​സൈ​ഫു​ദ്ദീ​ൻ, വി.​കെ.​ജ​ലാ​ൽ, ഷ​ബീ​ബ തോ​ര​പ്പ, ബു​ഷ​റാ​ബി, എ​ഇ​ഒ മി​നി ജ​യ​ൻ, പ്രി​ൻ​സി​പ്പ​ൽ എ.​അ​ഷ്റ​ഫ്, സി.​എ​ച്ച്.​ഷ​റ​ഫു​ദ്ദീ​ൻ, മ​ൻ​സൂ​ർ, പി.​പി.​ഷാ​ജ​ഹാ​ൻ, ഷി​ഹാ​സ്, കായിക വിഭാഗം സെക്രട്ടറി വി.എം. ഹംസ എന്നിവർ പ്രസംഗിച്ചു.