പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ അ​ജ​ണ്ട വ​ലി​ച്ചു കീ​റ​ലും വാ​ക്കു​ത​ർ​ക്ക​വും
Tuesday, September 19, 2023 7:36 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന പ്ര​മേ​യ​ത്തെ ചൊ​ല്ലി ബ​ഹ​ള​വും അ​ജ​ണ്ട വ​ലി​ച്ചു​കീ​റ​ലും. തു​ട​ർ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ണ്‍​സി​ൽ​യോ​ഗ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. ഒ​ന്പ​താം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ കി​ഴ​ക്കെ​തി​ൽ സ​ക്കീ​ന രാ​ജി​വ​യ്ക്ക​ണ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​പ​ക്ഷ പ്ര​മേ​യം. അ​ജ​ണ്ട​യി​ലെ 52-ാമ​ത് ഐ​റ്റ​മാ​യാ​ണ് പ്ര​മേ​യം ചേ​ർ​ത്ത​ത്. ഇ​താ​ദ്യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ചെ​യ​ർ​മാ​ൻ നി​ര​സി​ച്ചു.

അ​ജ​ണ്ട​ക​ൾ വാ​യി​ച്ചു തു​ട​ങ്ങി​യ​തോ​ടെ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​വു​മാ​യി ന​ട​ത​ള​ത്തി​ലെ​ത്തി പ്ല​ക്കാ​ർ​ഡു​യ​ർ​ത്തി. ഇ​തോ​ടെ വാ​ക്കു​ത​ർ​ക്കം തു​ട​ങ്ങി. ഇ​തി​നി​ടെ അ​ജ​ണ്ട വാ​യി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് പ​ച്ചീ​രി ഫാ​റൂ​ഖ് എ​ത്തി ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും അ​ജ​ണ്ട പി​ടി​ച്ചു വാ​ങ്ങു​ക​യും ചെ​യ്തു. ഇ​തോ​ടെ ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ർ അ​ജ​ണ്ട തി​രി​ച്ചു​വാ​ങ്ങി ന​ൽ​കി​യ​തോ​ടെ ബ​ഹ​ള​വും വാ​ക്കു​ത​ർ​ക്ക​വു​മാ​യി.

ഇ​തി​നി​ടെ മു​ഴു​വ​ൻ പ്ര​മേ​യ​വും പാ​സാ​യ​താ​യും ഒ​പ്പം പ​ച്ചീ​രി ഫാ​റൂ​ഖി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യും ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി അ​റി​യി​ച്ചു. പ്ര​തി​പ​ക്ഷപ്ര​മേ​യം, അ​ജ​ണ്ട​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ക്ര​മ​പ്ര​കാ​രം പ​രി​ഗ​ണി​ക്കാ​മെ​ന്നും ഇ​തു കൗ​ണ്‍​സി​ലി​ന്‍റെ അ​ധ്യ​ക്ഷ​നാ​യ ചെ​യ​ർ​മാ​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണെ​ന്നും കൗ​ണ്‍​സി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​ശ്ച​യി​ച്ച​ത് പ്ര​കാ​രം ന​ട​ക്ക​ട്ടെ എ​ന്ന​താ​യി​രു​ന്നു ചെ​യ​ർ​മാ​ന്‍റെ നി​ല​പാ​ട്.


മു​ഖ്യ​അ​ജ​ണ്ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന 50 അ​ജ​ണ്ട​ക​ളും സ​പ്ലി​മെ​ൻ​ന്‍റ​റി ലി​സ്റ്റി​ലെ അ​ഞ്ച് അ​ജ​ണ്ട​ക​ളും പാ​സാ​യ​താ​യും പ​ച്ചീ​രി ഫാ​റൂ​ഖ് കൊ​ണ്ടു​വ​ന്ന പ്ര​മേ​യം ത​ള്ളി​ക്ക​ള​ഞ്ഞ​താ​യും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. മു​നി​സി​പ്പാ​ലി​റ്റി ആ​ക്ട് വ​കു​പ്പ്38(3)​പ്ര​കാ​രം യോ​ഗ​ത്തി​ൽ ത​ട​സ​മു​ണ്ടാ​ക്കു​ക​യും അ​ജ​ണ്ട വ​ലി​ച്ചു കീ​റി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത​തി​നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്നും ചെ​യ​ർ​മാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം മു​നി​സി​പ്പ​ൽ ആ​ക്ടി​ന് വി​രു​ദ്ധ​മാ​യി ഒ​ന്പ​താം വാ​ർ​ഡി​ലെ സ്വ​ന്തം പേ​രി​ലു​ള്ള വൈ​ദ്യു​തി ക​ണ​ക്ഷ​ൻ അ​ന​ധി​കൃ​ത​മാ​യി ഉ​പ​യോ​ഗി​ച്ച​താ​യി കെ​എ​സ്ഇ​ബി വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യ​തി​ൽ മൂ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യും പി​ഴ​യും അ​ട​ച്ച് കു​റ്റം സ​മ്മ​തി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​നം ന​ട​ത്തി​യ​തി​നാ​ൽ കൗ​ണ്‍​സി​ല​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ ആ​വ​ശ്യ​മെ​ന്ന് പ​ച്ചീ​രി ഫാ​റൂ​ഖ് വ്യ​ക്ത​മാ​ക്കി. കൗ​ണ്‍​സി​ല​റു​ടെ വൈ​ദ്യു​തി മോ​ഷ​ണം പി​ടി​കൂ​ടി​യ സം​ഭ​വം ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നെ അ​റി​യി​ച്ച​താ​യും ഇ​വ​രു​ടെ രാ​ജി​ക്കാ​യി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷം വ്യ​ക്ത​മാ​ക്കി.