തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ൾ​ക്കു മു​ഖ്യ​പ​രി​ഗ​ണ​ന: മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ
Saturday, April 1, 2023 11:24 PM IST
പൊ​ന്നാ​നി: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ യു​വ​ജ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ൽ (സി​സി​എം​വൈ) മ​ത്സ​ര പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ഖ്യ​പ​രി​ഗ​ണ​ന ന​ൽ​കു​മെ​ന്ന് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ.
പൊ​ന്നാ​നി ന്യൂ​ന​പ​ക്ഷ യു​വ​ജ​ന പ​രി​ശീ​ല​ന കേ​ന്ദ്രം സ​ന്ദ​ർ​ശ​ന​വും ബ്രി​ട്ട​ൻ ആ​സ്ഥാ​ന​മാ​യ വേ​ൾ​ഡ് വൈ​ഡ് ബു​ക്ക് ഓ​ഫ് റ​ക്കാ​ർ​ഡ്സ് ലി​മി​റ്റ​ഡി​ന്‍റെ ‘ഇ​ൻ​സ്പ​യ​റിം​ഗ് ഹ്യൂ​മ​ൻ’ റി​ക്കാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ അ​ബൂ​ബ​ക്ക​ർ സി​ദീ​ഖ് അ​ക്ബ​റി​ന് ന​ൽ​കി​യ അ​നു​മോ​ദ​ന ച​ട​ങ്ങും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. പൊ​ന്നാ​നി സി​സി​എം​വൈ​യി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​യും ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യു​മാ​യ അ​ബൂ​ബ​ക്ക​ർ 95 ശ​ത​മാ​നം ഭി​ന്ന​ശേ​ഷി​യി​ൽ​പ്പെ​ട്ട വ്യ​ക്തി​യാ​ണ്.

65 സെ​ന്‍റീ​മീ​റ്റ​ർ മാ​ത്രം ഉ​യ​ര​വും 25 കി​ലോ​ഗ്രാം ഭാ​ര​വു​മു​ള്ള അ​ബൂ​ബ​ക്ക​റി​ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളാ​ണ് റി​ക്കാ​ർ​ഡി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. പൊ​ന്നാ​നി ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ ശി​വ​ദാ​സ് ആ​റ്റു​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​ന്നാ​നി ന്യൂ​ന​പ​ക്ഷ യു​വ​ജ​ന പ​രി​ശീ​ല​ന കേ​ന്ദ്രം പ്രി​ൻ​സി​പ്പ​ൽ വി. ​ശ​ര​ത്ച​ന്ദ്ര ബാ​ബു, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ കെ.​വി ബാ​ബു, പ​രി​ശീ​ല​ന കേ​ന്ദ്രം മു​ൻ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. പി.​കെ.​എം മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, ഐ​സി​എ​സ്ആ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. കെ. ​ഇ​ന്പി​ച്ചി​ക്കോ​യ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി പി.​പി ആ​സി​ഫ് അ​ലി, അ​ബൂ​ബ​ക്ക​ർ സി​ദീ​ഖ് അ​ക്ബ​റി​ന്‍റെ പി​താ​വ് മു​ഹ​മ്മ​ദ് അ​ക്ബ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.