കിം​സ് അ​ൽ​ശി​ഫ​യു​ടെ ക​രു​ത​ലി​ൽ പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് ചു​വ​ട് വ​ച്ച് നി​ര​വ​ധി പേ​ർ
Sunday, March 19, 2023 1:07 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജന്മനാ​ലും അ​പ​ക​ട​ങ്ങ​ളി​ലും മ​റ്റും പ​രി​ക്കേ​റ്റ് കാ​ൽ ന​ഷ്ട​മാ​യ​വ​ർ​ക്ക് കിം​സ് അ​ൽ​ശി​ഫ​യു​ടെ ക​രു​ത​ലി​ൽ കിം​സ് ഹെ​ൽ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ കൃ​ത്രി​മ കാ​ൽ (ജ​യ്പൂ​ർ ഫൂ​ട്ട്) വെ​ച്ചു ന​ൽ​കി. കിം​സ് അ​ൽ​ശി​ഫ ഹോ​സ്പ്പി​റ്റ​ലി​ന്‍റെ 33-ാം വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ’ആ​ശ്ര​യ’ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ലി​ന്പ് സ്കീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തി​ക​ച്ചും സൗ​ജ​ന്യ​മാ​യി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.

ഇ​തി​നോ​ട​കം ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി കാ​ലി​ല്ലാ​തെ ന​ട​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന കു​ട്ടി​ക​ളും സ്ത്രീ​ക​ളും വൃ​ദ്ധ​രു​മ​ട​ക്ക​മു​ള്ള 200 ഓ​ളം പേ​ർ​ക്ക് കൃ​ത്രി​മ കാ​ൽ ന​ൽ​കി ജീ​വി​ത​ത്തി​ന് പു​തു പ്ര​തീ​ക്ഷ​യേ​കി.

ക്യാ​ന്പ് പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി ഉ​ദ്ഘ​ടാ​നം നി​ർ​വ​ഹി​ച്ചു. കിം​സ് അ​ൽ​ശി​ഫ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​പി. ഉ​ണ്ണീ​ൻ അ​ധ്യ​ക്ഷ​നും ത​ച്ച​നാ​ട്ടു​കാ​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി.​എം. സ​ലിം മാ​സ്റ്റ​ർ മു​ഖ്യാ​ഥി​തി​യു​മാ​യി​രു​ന്നു.

ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ കെ.​സി. പ്രി​യ​ൻ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​മു​ഹ​മ്മ​ദ് യ​ഹി​യ, സാ​ന്ത്വ​നം കോ​ർ​ഡി​നേ​റ്റ​ർ സ​ലിം കീ​ഴി​ശേ​രി, സീ​നി​യ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ സി. ​സ​തീ​ഷ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഫി​സി​യാ​ട്രി​സ്റ്റ്മാ​രാ​യ ഡോ. ​ന​ഈ​മ, ഡോ. ​നി​ത, ഡോ. ​ഫാ​ത്തി​മ ഹ​നീ​ന എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.