ക​ക്കു​ക​ളി നാ​ട​കം നി​രോ​ധി​ക്ക​ണ​മെ​ന്ന്
Sunday, March 19, 2023 1:07 AM IST
നി​ല​ന്പൂ​ർ: ക​ക്കു​ക​ളി നാ​ട​കം നി​രോ​ധി​ക്ക​ണ​മെ​ന്ന് ചോ​ക്കാ​ട് സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക ഇ​ട​വ​ക സ​മൂ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ക​ക്കു​ക​ളി എ​ന്ന നാ​ട​കം കാ​ലി​ക സം​സ്കാ​രി​ക കേ​ര​ള​ത്തി​ന് അ​പ​മാ​ന​ക​ര​മാ​ണെ​ന്നും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പേ​രി​ൽ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ​യും സ​ന്യ​സ്ഥ​രെ​യും അ​പ​മാ​നി​ക്കു​ക​യും സ​മൂ​ഹ മ​ധ്യ​ത്തി​ൽ താ​റ​ടി​ച്ച് കാ​ണി​ക്കു​ക​യും ചെ​യ്യു​ന്ന ക​ക്കു​ക​ളി എ​ന്ന നാ​ട​കം കേ​ര​ള​ത്തി​ലെ ക്രൈ​സ്റ്റ വ​സ​മൂ​ഹ​ത്തെ മു​റി​വേ​ൽ​പ്പി​ക്കു​ന്ന​താ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​തി​നാ​ൽ നാ​ട​കം അ​ടി​യ​ന്ത​ര​മാ​യി നി​രോ​ധി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യി പ്ര​തി​രോ​ധം ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ൽ നി​ന്നും ഉ​യ​ർ​ന്നു വ​രു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് ചാ​പ്ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​ബി​സി അം​ഗം കെ.​പി. പീ​റ്റ​ർ, സെ​ക്ര​ട്ട​റി കെ.​വി. മ​ത്താ​യി, പി.​കെ. ജോ​യ്, സ​ജി വാ​ര്യ​വീ​ട്ടി​ൽ, ചാ​ക്കോ പ​ള്ളി​ക്കു​ന്നേ​ൽ, കു​ര്യ​ൻ ത​ളി​ക്കു​ന്നേ​ൽ, മോ​നി​ച്ച​ൻ പാ​ന്പു​റ​ത്ത്, ഷി​നു നെ​ടു​ന്പാ​റ​പ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.