സു​ക​ന്യ സ​മൃ​ദ്ധി യോ​ജ​ന; അ​പേ​ക്ഷി​ക്കാ​ൻ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ സൗ​ക​ര്യം
Wednesday, February 8, 2023 11:47 PM IST
മ​ല​പ്പു​റം: പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, വി​വാ​ഹം എ​ന്നി​വ സു​ഗ​മ​മാ​യി ന​ട​ത്തു​വാ​ൻ മാ​താ​പി​താ​ക്ക​ളെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച സു​ക​ന്യ സ​മൃ​ദ്ധി യോ​ജ​ന പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ മ​ഞ്ചേ​രി ഡി​വി​ഷ​നു കീ​ഴി​ലെ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ൽ ഇ​ന്നും നാ​ളെ​യും പ്ര​ത്യേ​ക സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യ​താ​യി ഡി​വി​ഷ​ൻ പോ​സ്റ്റ​ൽ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ പേ​രി​ൽ ഒ​രു അ​ക്കൗ​ണ്ടും ഒ​രു കു​ടും​ബ​ത്തി​ൽ നി​ന്ന് ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും മാ​ത്ര​മേ അ​ക്കൗ​ണ്ട് തു​ട​ങ്ങാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. അ​ക്കൗ​ണ്ട് തു​ട​ങ്ങു​ന്ന​തി​നാ​യി 250 രൂ​പ, കു​ട്ടി​യു​ടെ പേ​രു​ള്ള ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ര​ക്ഷാ​ക​ർ​ത്താ​വി​ന്‍റെ ര​ണ്ടു പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, പാ​ൻ കാ​ർ​ഡ്, ആ​ധാ​ർ കാ​ർ​ഡ് മു​ത​ലാ​യ രേ​ഖ​ക​ൾ ആ​വ​ശ്യ​മാ​ണ്. ഒ​രു സാ​ന്പ​ത്തി​ക വ​ർ​ഷം ഏ​റ്റ​വും കു​റ​ഞ്ഞ​ത് 250 രൂ​പ മു​ത​ൽ ഒ​ന്ന​ര​ല​ക്ഷം രൂ​പ വ​രെ നി​ക്ഷേ​പി​ക്കാ​വു​ന്ന​താ​ണ് തു​ട​ർ നി​ക്ഷേ​പ​ങ്ങ​ൾ പോ​സ്റ്റ് ഓ​ഫീ​സ് ബാ​ങ്കി​ന്‍റെ ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് മു​ഖേ​ന​യോ ഇ​ന്ത്യ പോ​സ്റ്റ് പെ​യ്മെ​ന്‍റ് ബാ​ങ്കി​ന്‍റെ മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യോ അ​ട​ക്കാ​നു​ള്ള സൗ​ക​ര്യ​വും നി​ല​വി​ലു​ണ്ട്.
അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ച തി​യ​തി മു​ത​ൽ 15 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ​യാ​ണ് അ​ട​ക്കേ​ണ്ട​ത്.
21 വ​ർ​ഷം ആ​കു​ന്പോ​ൾ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​വു​ക​യും കു​ട്ടി​ക്ക് അ​ക്കൗ​ണ്ട് ക്ലോ​സ് ചെ​യ്യാ​വു​ന്ന​തു​മാ​ണ്.
കു​ട്ടി​ക്ക് 18 വ​യ​സ്‌​സ് തി​ക​യു​ന്പോ​ൾ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മു​ൻ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ബാ​ല​ൻ​സ് തു​ക​യു​ടെ 50ശ​ത​മാ​നം പി​ൻ​വ​ലി​ക്കാം. ഈ ​പ​ദ്ധ​തി​യി​ലെ എ​ല്ലാ നി​ക്ഷേ​പ​ങ്ങ​ൾ​ക്കും ആ​ദാ​യ​നി​കു​തി സെ​ക്ഷ​ൻ 80 ഇ ​പ്ര​കാ​ര​മു​ള്ള നി​കു​തി​യി​ള​വും ല​ഭി​ക്കും. നി​ല​വി​ലെ പ​ലി​ശ നി​ര​ക്ക് 7.6ശ​ത​മാ​നം ആ​ണെ​ന്നും ഡി​വി​ഷ​ൻ പോ​സ്റ്റ​ൽ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.