ക​രു​വാ​ര​ക്കു​ണ്ടി​ൽ വ​ലി​ച്ചെ​റി​യ​ൽ മു​ക്ത കാ​ന്പ​യി​നിനു തു​ട​ക്ക​മാ​യി
Wednesday, February 8, 2023 11:47 PM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വ​ലി​ച്ചെ​റി​യ​ൽ മു​ക്ത കേ​ര​ളം കാ​ന്പ​യി​ന് തു​ട​ക്ക​മാ​യി. പ്ര​സി​ഡ​ന്‍റ് വി.​എ​സ് പൊ​ന്ന​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് മാ​ലി​ന്യ ശു​ചീ​ക​ര​ണ​വും ന​ട​ന്നു. പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പ​ടെ​യു​ള്ള പാ​ഴ് വ​സ്തു​ക്ക​ൾ പൊ​തു​യി​ട​ങ്ങ​ളി​ൽ വ​ലി​ച്ചെ​റി​യു​ന്ന​തി​നെ​തി​രെ ആ​വി​ഷ്ക്ക​രി​ച്ച കാ​ന്പ​യി​നാ​ണ് വ​ലി​ച്ചെ​റി​യ​ൽ മു​ക്ത കേ​ര​ളം. പൊ​തു​യി​ട​ങ്ങ​ളി​ൽ പാ​ഴ് വ​സ്തു​ക്ക​ൾ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.
പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ ഇ​തു​പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി കി​ഴ​ക്കേ​ത്ത​ല സ്കൂ​ൾ പ​രി​സ​ര​ത്തെ മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശു​ചീ​ക​ര​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ർ ഷീ​നാ​ജി​ൽ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.