വാ​ഹ​ന​പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Wednesday, February 8, 2023 11:47 PM IST
നി​ല​ന്പൂ​ർ: വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (സി​ഐ​ടി​യു) വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ​ക്ക് നി​ല​ന്പൂ​രി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സെ​ക്ര​ട്ട​റി​യ​റ്റി​ന് മു​ന്നി​ൽ ന​ട​ത്തു​ന്ന 24 മ​ണി​ക്കൂ​ർ സ​മ​ര​തെ​രു​വി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജാ​ഥ സം​ഘ​ടി​പ്പി​ച്ച​ത്.
അ​ന്യാ​യ​മാ​യ ഒ​ഴി​പ്പി​ക്ക​ലു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, വ​ഴി​യോ​ര സം​ര​ക്ഷ​ണ ക​ച്ച​വ​ട നി​യ​മം പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ട​പ്പാ​ക്കു​ക, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഉ​ട​ൻ ലൈ​സ​ൻ​സ് ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് 16ന് ​സെ​ക്ര​ട്ട​റി​യ​റ്റി​ന് മു​ന്നി​ൽ സ​മ​ര തെ​രു​വ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സി​ഐ​ടി​യു ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​ടി ഉ​മ്മ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​ത്യു കാ​രാ​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്യാ​പ്റ്റ​ൻ എം. ​ബാ​പ്പു​ട്ടി, വൈ​സ് ക്യാ​പ്റ്റ​ൻ പി.​വി ഇ​സ്മാ​യി​ൽ, മാ​നേ​ജ​ർ അ​ക്ബ​ർ കാ​ന​ത്ത്, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി. ​ഹ​രി​ദാ​സ​ൻ, ശ്രീ​ധ​ര​ൻ, കൈ​ര​ളി​ദാ​സ്, പി.​വി ഇ​സ്മാ​യി​ൽ, കെ. ​ഹാ​ജി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.