നി​ല​ന്പൂ​രി​ൽ നൂ​റു​വ​ർ​ഷം പ​ഴ​ക്ക​മു​ള്ള തേ​ക്കു​ക​ൾ ലേ​ല​ത്തി​ന്
Wednesday, February 8, 2023 11:47 PM IST
നി​ല​ന്പൂ​ർ: ബ്രി​ട്ടീ​ഷു​കാ​ർ നൂ​റു​വ​ർ​ഷം മു​ന്പ് വ​ച്ചു പി​ടി​പ്പി​ച്ച തേ​ക്ക് ത​ടി​ക​ൾ നി​ല​ന്പൂ​രി​ൽ നാ​ളെ ലേ​ലം ചെ​യ്യും. ല​ക്ഷ​ങ്ങ​ൾ വി​ല മ​തി​ക്കു​ന്ന ത​ടി​ക​ളാ​ണി​ത്. വ​നം വ​കു​പ്പി​ന്‍റെ ക​രു​ളാ​യി നെ​ടു​ങ്ക​യം ടി​ന്പ​ർ സെ​യി​ൽ ഡി​പ്പോ​യി​ൽ ന​ട​ക്കു​ന്ന ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തും നി​ന്നു​ള്ള ആ​വ​ശ്യ​ക്കാ​ർ ഇ-​ടെ​ൻ​ഡ​ർ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്. ലേ​ല​ത്തി​ന് വാ​ശി കൂ​ടി​യാ​ൽ മോ​ഹ​വി​ല​ക്കാ​കും ഈ ​അ​പൂ​ർ​വ തേ​ക്ക് ത​ടി​ക​ൾ വി​റ്റു​പോ​കു​ന്ന​ത്. 114 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ത​ടി​ക​ളും കൂ​ട്ട​ത്തി​ലു​ണ്ട്.1909, 1919 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ൽ ബ്രി​ട്ടീ​ഷു​കാ​ർ ന​ട്ടു​പി​ടി​പ്പി​ച്ച തോ​ട്ട​ത്തി​ലെ 43 ക​ഷ്ണം തേ​ക്കു​ക​ളാ​ണ് വി​ൽ​പ്പ​ന​ക്കു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ശ​ക്ത​മാ​യ കാ​റ്റി​ൽ പൊ​ട്ടി​വീ​ണ തേ​ക്ക് ത​ടി​ക​ളാ​ണ് ഇ​ങ്ങ​നെ ലേ​ല​ത്തി​നാ​യി വ​ച്ച​ത്. 32 ലോ​ട്ടു​ക​ളി​ലാ​യി​ട്ടാ​ണ് ഇ​വ മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വ​യു​ടെ മൊ​ത്തം അ​ള​വ് 31.755 ഘ​ന​മീ​റ്റ​ർ വ​രും. ഇ​തി​ൽ ഏ​റ്റ​വും വ​ലി​യ തേ​ക്ക് 3.214 ഘ​ന​മീ​റ്റ​റു​ണ്ട്. 6.85 മീ​റ്റ​ർ വീ​ള​വും 274 സെ​ന്‍റീ​മീ​റ്റ​ർ ചു​റ്റ​ള​വു​മു​ണ്ട്. 215 ഘ​ന​മീ​റ്റ​ർ മ​ര​ങ്ങ​ളാ​ണ് നാ​ളെ മൊ​ത്തം ലേ​ലം ചെ​യ്യു​ന്ന​ത്. വി​ൽ​പ്പ​ന​ക്ക് വ​ച്ച തേ​ക്ക് മു​ത്ത​ശി​മാ​രെ കാ​ണാ​ൻ നി​ര​വ​ധി​യാ​ളു​ക​ൾ നെ​ടു​ങ്ക​യം ടി​ന്പ​ർ ഡി​പ്പോ​യി​ൽ എ​ത്തു​ന്നു​ണ്ട്.