ഡോ​ക്ട​ർ സെ​യ്ത് സ​ൽ​മ സാ​മൂ​ഹി​ക സേ​വ​ന പു​ര​സ്ക്കാ​ര​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, February 8, 2023 12:09 AM IST
മ​ല​പ്പു​റം: ന​ഴ്സിം​ഗ്് അ​ക്കാ​ഡ​മി​ക് മേ​ഖ​ല​യി​ലും സാ​മൂ​ഹി​ക സാം​സ്കാ​രി​ക സേ​വ​ന രം​ഗ​ത്തും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച് വി​ട​പ​റ​ഞ്ഞു​പോ​യ ഡോ. ​സെ​യ്ത് സ​ൽ​മ​യു​ടെ അ​നു​സ്മ​ര​ണാ​ർ​ഥം മി​ക​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​ന്, പൊ​തു​പ്ര​വ​ർ​ത്ത​ക​യ്ക്ക് സം​ഘ​ട​ന​യ്ക്ക് 25000 രൂ​പ​യു​ടെ പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി അ​ൽ​ശി​ഫാ ന​ഴ്സിം​ഗ് കോ​ള​ജ് ചെ​യ​ർ​മാ​ൻ പി. ​ഉ​ണ്ണീ​ൻ, ഡോ. ​സെ​യ്ത് സ​ൽ​മ ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​എം കോ​യ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ അ​ൽ​ശി​ഫാ ന​ഴ്സിം​ഗ് കോ​ള​ജി​ന്‍റെ പ്ര​ഥ​മ പ്രി​ൻ​സി​പ്പ​ൽ കൂ​ടി​യാ​യി​രു​ന്ന ഡോ. ​സെ​യ്ത് സ​ൽ​മ​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി അ​ൽ​ശി​ഫാ ന​ഴ്സിം​ഗ്് കോ​ള​ജാ​ണ് അ​വാ​ർ​ഡ് സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന​ത്. സെ​യ്ത് സ​ൽ​മ​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ർ​ച്ച് മാ​സം കോ​ഴി​ക്കോ​ട് സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് സ​മ​ർ​പ്പി​ക്കും. പൊ​തു​രം​ഗ​ത്ത് നി​സ്വാ​ർ​ഥ സേ​വ​നം ന​ട​ത്തി സ​മൂ​ഹ​ത്തി​നു
താ​ങ്ങും ത​ണ​ലു​മാ​യി​രു​ന്ന​വ​ർ​ക്കാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ക.
എ​ൻ​ട്രി​ക​ൾ ഫെ​ബ്രു​വ​രി 25 ന​കം ഡോ. ​സെ​യ്ത് സ​ൽ​മ ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ൻ, ഡോ​ർ ന​ന്പ​ർ 11/1149, പ​യ്യ​ടി മീ​ത്ത​ൽ,
മേ​രി​ക്കു​ന്ന് പി.​ഒ, കോ​ഴി​ക്കോ​ട് 12. കേ​ര​ള എ​ന്ന വി​ലാ​സ​ത്തി​ലോ [email protected]ഇ ​ മെ​യി​ലി​ലോ അ​യ​ക്ക​ണം.
വെ​ള്ള പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളും സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍: 9447010558, 8075916478. പി. ​ഉ​ണ്ണീ​ൻ, പി.​എം കോ​യ, സു​ഹൈ​ല ഹം​സ, പ്ര​ഫ സി​നി നീ​രൂ​ഴി, ക​ള​ത്തി​ൽ ഹം​സ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.