മൂ​ത്തേ​ടം ഫാ​ത്തി​മ കോ​ള​ജി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്
Wednesday, February 8, 2023 12:09 AM IST
എ​ട​ക്ക​ര: പ​ഠ​ന​ത്തോ​ടൊ​പ്പം സാ​മൂ​ഹ്യ സേ​വ​ന​ത്തി​ൽ കൂ​ടി വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​തി​ന് എ​ൻ​എ​സ്എ​സ് പോ​ലു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ വ​ലി​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു. മൂ​ത്തേ​ടം ഫാ​ത്തി​മ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ർ. ര​വീ​ന്ദ്ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ അ​ജീ​ഷ് ടി. ​കു​ര്യ​ൻ തു​ണ്ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ​എ​സ്എ​സി​ന്‍റെ ആ​ദ്യ സം​രം​ഭ​മാ​യ ’കൂ​ട്ടു​കാ​ര​ന് ഒ​രു കൂ​ട്’ എ​ന്ന പ​ദ്ധ​തി​ക്ക് ബി​ഷ​പ്പ് തു​ട​ക്കം കു​റി​ച്ചു. ച​ട​ങ്ങി​ൽ സ​പ്ത​തി ജ​ൻ​മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന ബി​ഷ​പ്പി​നെ പ്രി​ൻ​സി​പ്പ​ൽ പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു.
ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മ കോ​ള​ജ് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സ്മേ​ര എ​ൽ​സ സ​ജി, മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം നൗ​ഫ​ൽ മ​ദാ​രി, സി​സി​സി നോ​ഡ​ൽ ഓ​ഫീ​സ​ർ ഫി​ലി​പ്പ് നൈ​നാ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി.​കെ. അ​ക്ഷ​യ​കൃ​ഷ്ണ, കോ​ള​ജ് ചെ​യ​ർ​മാ​ൻ നി​ഹാ​ൽ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​മ​ൽ ജോ​ഷി, വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ വി​ഷ്ണു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രാ​യ സി. ​നി​ഖി​ൽ, ഡോ. ​വി​ൻ​സ​ന്‍റ്, ഡോ. ​നാ​ജി​യ, മി​ഖ്ദാ​ത് നി​യാ​സ്, പ്രി​ൻ​സ് ഫ്രാ​ൻ​സി​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.