നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂൾ ​ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Wednesday, February 8, 2023 12:08 AM IST
നി​ല​ന്പൂ​ർ: നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​വും സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന എം.​പി. സ​ണ്ണി, കെ.​സി. മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്ന സ​മ്മേ​ള​ന​വും സ്കൂ​ളി​ൽ ന​ട​ന്നു. മ​ല​യോ​ര ഗ്രാ​മ​മാ​യ എ​രു​മ​മു​ണ്ട​യി​ലെ ഈ ​സ്കൂ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യാ​യി ഉ​യ​ർ​ത്തി​യ​തി​ന്‍റെ 25-ാമ​ത് വാ​ർ​ഷി​ക​മാ​ണ് ന​ട​ന്ന​ത്. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ​ത്തേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റും സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യു​മാ​യ വി.​എ​സ്. ജോ​യ് ഗു​രു​സ്മ​ര​ണ ന​ട​ത്തി. ഫാ. ​ജോ​ണ്‍ ത​ളി​ക്കു​ന്ന​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​ണ്‍​സ​ണ്‍ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി പാ​ല​ത്തി​ങ്ക​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സൈ​ന​ബ മാ​ന്പി​ള്ളി, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം.​കെ. ബ്ലെ​സ​ൻ, പൂ​ർ​വാ​ധ്യാ​പ​ക പ്ര​തി​നി​ധി എ​ലി​സ​ബ​ത്ത് ജോ​ണ്‍, ജോ​ർ​ജ് പൊ​ക്ക​ത്താ​യി​ൽ, ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് റോ​ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എം.​പി. സ​ണ്ണി, കെ.​സി. മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ളും പു​ര​സ്കാ​ര​ങ്ങ​ളും ന​ൽ​കി ആ​ദ​രി​ച്ചു. 25 വ​ർ​ഷം പി​ന്നി​ട്ട വ​ഴി​ക​ളു​ടെ ച​രി​ത്രം അ​ട​യാ​ള​പ്പെ​ടു​ത്തി ’സാ​ഫ​ല്യം 2023’ എ​ന്ന പേ​രി​ൽ വി​ശേ​ഷാ​ൽ പ​തി​പ്പ് പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ സി.​പി. വി​ൻ​സ​ന്‍റ്് ലോ​ക്ക​ൽ മാ​നേ​ജ​ർ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. തു​ട​ർ​ന്ന് ഉ​പ​ജി​ല്ലാ, ജി​ല്ലാ​ത​ല​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു, കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​സ​ന്ധ്യ​യും ഉ​ണ്ടാ​യി​രു​ന്നു.