ഏലംകുളം: സഹജീവികൾക്കൊരു കൈത്താങ്ങ് എന്നും അശരണർക്കൊപ്പം എന്ന സന്ദേശവുമായി റഹ്മാൻ ഏലംകുളത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച സ്നേഹ സംഗമം 2023 ശ്രദ്ധേയമായി. ഓട്ടിസം ബാധിച്ചവർ, ഭിന്നശേഷിക്കാർ, നിത്യരോഗികൾ, വാർധക്യത്താൽ ഒറ്റപ്പെട്ടുപോയ വയോജനങ്ങൾ തുടങ്ങിയവർക്കായി സംഘടിപ്പിച്ച സ്നേഹസംഗമം പെരിന്തൽമണ്ണ മുൻസിപ്പൽ ചെയർമാർ പി. ഷാജി ഉദ്ഘാടനം ചെയ്തു. സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റംഗം ഉമ്മർ പച്ചീരിക്കുത്ത് അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫ മുഖ്യാതിഥിയായിരുന്നു.
ഓട്ടിസം ബാധിച്ച കുട്ടികൾക്കും വയോജനങ്ങൾക്കുമായി ട്രസ്റ്റിന്റെ കീഴിൽ തുടങ്ങുന്ന സ്നേഹവീട് ഡേകെയറിനു സ്ഥലം വാങ്ങാൻ ഫണ്ട് സമാഹരണത്തിലേക്ക് സ്നേഹതീരം രക്ഷാധികാരിയും അബൂദാബിയിലെ ടൂൾസ് ലാന്റ് ട്രേഡിംഗ് മാനേജിംഗ്് ഡയറക്ടറുമായ കെ.ടി മൊയ്തുട്ടി, സ്നേഹതീരം രക്ഷാധികാരി ഫൈസൽബാബു പള്ളതൊടി ചെറുകര, നൗഷാദ് മുതുകുർശി എന്നിവർ ചെക്കുകൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ മുസ്തഫ, റഹ്മാൻ ഏലംകുളം എന്നിവർക്ക് കൈമാറി.
ചടങ്ങിൽ 120 കുടുംബങ്ങളിലേക്കു ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം ഏലംകുളം പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരൻ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ഖൈറുന്നിസ, മെംബർമാരായ ഉണ്ണികൃഷ്ണൻ, എം.ആർ മനോജ്, രമ്യ മാണിത്തൊടി, അനിത പള്ളത്ത്, സമദ് താമരശേരി, ഗിരിജ, സ്വപ്ന, സൽമ കുന്നക്കാവ് തുടങ്ങിയവർ സംബന്ധിച്ചു.
ജീവകാരുണ്യ പ്രവർത്തകരായ നാസർ മാനു, ഡോ. ഷാഹുൽ ഹമീദ് കണ്ണൂർ, അഷ്റഫ് ബാലുശേരി, സലാം, അസീസ് മഞ്ചേരി, നൗഷാദ് മുതുകുർശി, താഹിർ ബാബു ഒറ്റപ്പാലം, ഹംസ മോളൂർ, വിജേഷ്കുട്ടൻ, ഷാജി പുകയൂർ, നാസർ മനാർ, തുടങ്ങിയവരെ ആദരിച്ചു. സ്നേഹതീരം ട്രസ്റ്റ് ചെയർമാൻ റഹ്മാൻ ഏലംകുളം, വൈസ് ചെയർമാൻ അബൂബക്കർ തണൽ, സെക്രട്ടറി നബീൽ അഹമ്മദ്, ഉമ്മർ പച്ചീരിക്കുത്ത്, ജനാർദൻ മനഴി, മറ്റ് ട്രസ്റ്റംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.